
ബെംഗളൂരു:അടച്ചിട്ട വീടുക ളിൽ കവർച്ച നടത്തിയിരുന്ന 5 സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. നേപ്പാളിൽ സ്വദേശികളായ മീണരാ ജ്(37), നാരായണ ശ്രേഷ്ട(46), തുൽറാം ഭട്ട്(33), സലീം പാഷ(24), ശിവ ഭണ്ഡാരി(37) എന്നിവരാണ് പിടിയിലായത്. ആറാമനെ തിരിച്ച് റിഞ്ഞിട്ടില്ല. ഗോവിന്ദാപുരയിൽ 3 വീടുകളിൽ നിന്നായി ഇവർ കവർ ച്ച ചെയ്ത 105 ഗ്രാം സ്വർണാഭര ണങ്ങൾ, 1.2 കിലോ വെള്ളി പാ ത്രങ്ങൾ, വിദേശ കറൻസികൾ,12,000 രൂപ, ഒരു കാർ, ഒരു ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു.
ഗാർഹിക ലേഔട്ടുകളിൽ സെക്യൂരിറ്റിയായി ജോ ലി ചെയ്തിരുന്ന ഇവർ ദിവസങ്ങ ളായി അടഞ്ഞുകിടക്കുന്ന വീടു കൾ കണ്ടെത്തുകയും രാത്രി ഇവി ടെ കവർച്ച നടത്തുകയുമായിരു ന്നു പതിവെന്നു പൊലീസ് പറഞ്ഞു.എച്ച്ആർബിആർ ലേഔട്ടിലെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാ ണ് ഇവർ പിടിയിലായത്

