ബംഗളൂരു: ബംഗളൂരുവില്‍ നാലംഗ കുടുംബം താമസിക്കുന്ന വീട് തകർന്നു. ബംഗളൂരു സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലാണ് സംഭവം.തലനാരിഴക്കാണ് കുടുംബം ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. വീടിന്റെ അടിത്തറക്ക് ബലക്ഷയമുണ്ടായതിനെ സംഭവമുണ്ടായത്. വീടിന്റെ സമീപത്ത് മറ്റൊരു കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ട്. ഇതാണ് വീടിന്റെ അടിത്തറ തകരുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. വീടിന്റെ ഒന്നാം നിലയില്‍ ഹാൻഡ്ക്രാഫ്റ്റ് സ്ഥാപനങ്ങള്‍ വില്‍ക്കുന്ന ഒരു കടയാണ് ഉണ്ടായിരുന്നത്. രണ്ടാംനിലയിലാണ് നാലംഗ കുടുംബം താമസിച്ചിരുന്നത്.
ഒരു നിമിഷം ഭൂമികുലുക്കമുണ്ടാവുകയാണെന്നാണ് വിചാരിച്ചതെന്ന് വീട്ടില്‍ താമസിക്കുകയായിരുന്നു സുശീല പറഞ്ഞു. വൈകീട്ട് ടി.വി കണ്ടുകൊണ്ടിരിക്കെ വീട് ചരിയുന്നതായി തോന്നി. വലിയ കുലുക്കവും അനുഭവപ്പെട്ടു. ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ അപകടമൊന്നും സംഭവിച്ചില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി തങ്ങള്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് സുശീലയും ഭർത്താവ് കുമാറും പറഞ്ഞു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഇനി വീട്ടില്‍ താമസിക്കാനാവില്ലെന്നാണ് അറിയിച്ചതെന്നും ഇരുവരും വ്യക്തമാക്കി. അതേസമയം, വീടിന്റെ സമീപത്തെ കെട്ടിടത്തിന്റെ നിർമാണത്തിലുണ്ടായ പ്രശ്നമാണ് അടിത്തറ തകരുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കൗമാരക്കാര്‍ക്കും പരസ്പര സമ്മതത്തോടെ ലൈം ഗികബന്ധത്തിലേര്‍പ്പെടാനുള്ള സ്വാതന്ത്ര്യമുണ്ടാകണം; ചൂഷണവും ദുരുപയോഗവും തടയുന്നതിനാണു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഡല്‍ഹി ഹൈക്കോടതി
കൗമാരക്കാർക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന് ഡല്‍ഹി ഹൈക്കോടതി.കൗമാരപ്രണയത്തെ അംഗീകരിക്കാൻ നിയമം രൂപപ്പെടണമെന്നും ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടി വിധി ശരിവെച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.കൗമാരക്കാർപരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പോക്സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
കൗമാരപ്രണയത്തെ അംഗീകരിക്കാൻ നിയമം രൂപപ്പെടണം. ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമാക്കുകയല്ല വേണ്ടത്. പകരം ചൂഷണവും ദുരുപയോഗവും തടയുന്നതിലാണ് ജാഗ്രത വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.ഡല്‍ഹി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു യുവാവിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. വിചാരണക്കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയിരുന്നു. പരാതി നല്‍കുന്ന സമയത്തു പെണ്‍കുട്ടിക്കു 18 വയസ്സു പൂർത്തിയായിരുന്നില്ല.
ആണ്‍കുട്ടിക്കു 18നു മുകളിലായിരുന്നു പ്രായം. യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും പരസ്പരസമ്മതത്തോടെയാണു ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമാക്കുന്നതിനു പകരം ചൂഷണവും ദുരുപയോഗവും തടയുന്നതിനാണു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്സോ നിയമമെന്നും ലൈംഗിക അതിക്രമങ്ങള്‍ നേരിടാൻ വേണ്ടിയാണ് അതുപയോഗിക്കേണ്ടതെന്നും കഴിഞ്ഞ വർഷം കർണാടക ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.