ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി.കടവന്ത്ര ഗാന്ധിനഗറില്‍ പ്രവർത്തിക്കുന്ന ഹോട്ടലുടമയെയാണ് കാപ്പ കേസില്‍ ഉള്‍പ്പെടെ പ്രതിയായിരുന്ന ദേവൻ എന്നയാള്‍ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയത്. ഇയാളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ദേവനും സുഹൃത്തും ഭക്ഷണം കഴിക്കാനായി എത്തിയത്. ബിരിയാണിയാണ് ഇരുവരും കഴിച്ചത്.
സമീപവാസികളായ ഇവർ ഇടക്കിടെ കഴിക്കാനെത്തുന്നവരാണെന്ന് ഹോട്ടലുടമ പറയുന്നു. എന്നാല്‍ ഇന്നലെ ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങുമ്ബോള്‍ പണം ചോദിച്ചതോടെ ദേവൻ കുപിതനായി എളിയില്‍നിന്ന് വടിവാളൂരി കുത്താൻ ആയുന്നതും കടയുടമയോടു കയർക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നു സംശയം തോന്നിയതിനാല്‍ വളരെ സംയമനത്തോടെയായിരുന്നു കടയുടമയുടെ സമീപനം.ഞായറാഴ്ചയായതിനാല്‍ കടയില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു വടിവാള്‍ വീശലും അസഭ്യവും ഭീഷണിയും. ഒന്നര മണിക്കൂറോളം കടയുടെ പ്രവർത്തനം തടസപ്പെട്ടതായും കടയുടമ പറഞ്ഞു. പ്രതി സ്ഥലത്തുനിന്നു പോയി 10 മിനിറ്റിനകം കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്നാണ് ദേവനെ പിടികൂടിയത്. ഇയാള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്ര