ബെംഗളൂരു: നഗരത്തിൽ വെയിലിൻ്റെ പൊള്ളുന്ന ചൂട് ദിനംപ്രതി കൂടുകയാണ്. സൂര്യൻ ഇപ്പോൾ ഏതാണ്ട് അസഹനീയമായി മാറിയിരിക്കുകയാണ്. എന്നാൽ ഇതൊരു സാമ്പിൾ മാത്രമാണ് എന്നും ഇനിയും താപനില ഉയരുമെന്ന് കാലാവസ്ഥാ വിദഗ്‌ധർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വീട്ടിലും ഓഫീസിലും എസി വച്ച് ഇരിക്കുന്നവരും എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ ഈ പൊള്ളുന്ന വെയിലിൽ വലയുകയാണ്.
ചുട്ടുപൊള്ളുന്ന സൂര്യൻ്റെ ഉഷ്ണതരംഗം വളരെ തീവ്രമാണ്. ഇപ്പോൾ ഈ ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് റായ്ച്ചൂരിൽ നിന്നുള്ളവർ. തീയില്ലാതെ വെയിലത്ത് മുട്ട പാകം ചെയ്ത് കഴിച്ചു. ആളുകൾ ഇപ്പോൾ തന്നെ വെയിലിൻ്റെ ചൂടിൽ നിന്ന് വീർപ്പുമുട്ടുകയാണ്, കൂടാതെ ചൂട് കൂടുതലായതിനാൽ വീടിന് പുറത്തിറങ്ങാൻ കഴിയില്ല.
ഇതിനിടയിലാണ് റായ്ച്ചൂർ ജില്ലയിലെ ലിംഗസഗുരു പട്ടണത്തിലെ യുവാക്കൾ പരീക്ഷണം നടത്തിയത്. സൂര്യ ന്റെ സഹായത്തിൽ അങ്ങനെ അവർ ഒരു മുട്ട ഓംലെറ്റ് ഉണ്ടാക്കി കഴിച്ചിരിക്കുകയാണ്. സൂര്യൻ്റെ കത്തുന്ന വെയിലത്ത് അവർ ഒരു ഇരുമ്പ് ചട്ടിയിൽ തീയില്ലാതെ ഒന്നര മണിക്കൂറോളം വെയിലിൽ വച്ചു. അതിനുള്ള കാത്തിരിപ്പിന് ശേഷം മുട്ട പൊട്ടിച്ച് ചട്ടിയിൽ ഒഴിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു. റായ്ച്ചൂർ ജില്ലയിൽ ഒരാഴ്ചയായി എല്ലാ ദിവസവും പരമാവധി താപനില 44 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്നത്.