ബെംഗളൂരു : ഹംപിയിൽ വിനോദ സഞ്ചാരികൾക്കായി ഹോട്ട് എയർ ബലൂൺ റൈഡിന് വിജയനഗര ജില്ലാ ഭരണകൂടവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എ.എസ്.ഐ.) അനുമതി നൽകി. ഹംപിയുടെ പരിസര പ്രദേശങ്ങളിലൂടെ ദിവസേന ഒരു റൈഡ് മാത്രമാണ് അനുവദിച്ചതെന്നും എ.എസ്.ഐ. യുടെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സർവീസെന്നും വിജയനഗർ ഡെപ്യൂട്ടി കമ്മിഷണർ എം.എസ്. ദിവാകർ പറഞ്ഞു. നിരോധിത മേഖലയിൽ പോകാൻ പാടില്ലെന്നും നിർദേശമുണ്ട്. നിയമം ലംഘിച്ചാൽ അനുമതി റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ബലൂൺ റൈഡ് അനുവദിച്ചതിനെതിരേ ഹംപി സ്മാരക സംരക്ഷണ അസോസിയേഷനും മനുഷ്യാവകാശപ്രവർത്തകരും രംഗത്തെത്തി.
ബലൂൺ റൈഡ് അനുവദിച്ചതിലൂടെ ജില്ലാ ഭരണകൂടവും എ.എസ്.ഐ.യും തെറ്റായ കാര്യമാണ് ചെയ്തതെന്ന് പ്രസിഡന്റ് വിശ്വനാഥ് മലാഗി പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഹംപിയിലെ ഹോട്ടൽ ഹോട്ട് എയർ ബലൂൺ റൈഡ് നടത്തിയപ്പോൾ ഹംപിയിലെ ചരിത്ര സ്മാരകങ്ങളുടെ വളരെ അടുത്തുകൂടി സർവീസ് നടത്തിയതായും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും മനുഷ്യാവകാശപ്രവർത്തകർ ആരോപിച്ചു. ബലൂൺ റൈഡ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് വിനോദ സഞ്ചാര വകുപ്പിനും എ.എസ്.ഐ. ക്കും കത്തെഴുതാനൊരുങ്ങുകയാണ് ഇവർ
പുരുഷന്റെ ശരീരത്തില്‍ കണ്ടത് മൂന്ന് ലിംഗങ്ങള്‍, തിരിച്ചറിഞ്ഞത് മരണത്തിന് ശേഷം
പുരുഷന്റെ ശരീരത്തില്‍ മൂന്ന് ലിംഗങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതില്‍ വിചിത്രമായി തോന്നിയേക്കാവുന്ന കാര്യം എന്താണെന്നാല്‍ മരണം വരെ തനിക്ക് മൂന്ന് ലിംഗങ്ങളുണ്ടെന്ന കാര്യം ബ്രിട്ടീഷ് സ്വദേശിയായ ആള്‍ക്ക് അറിയില്ലായിരുന്നുവെന്നതാണ്.78കാരനായ ബ്രിട്ടീഷ് പൗരന്റെ മൃതദേഹം മരണാന്തരം പഠനത്തിനായി നല്‍കിയിരുന്നു. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മിംഗ്ഹാമിലെ മെഡിക്കല്‍ സ്‌കൂള്‍ ഓഫ് റിസര്‍ച്ച് ആണ് ഇയാളുടെ ശരീരത്തില്‍ മൂന്ന് ലിംഗങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.
ആറടി ഉയരമുണ്ടായിരുന്ന ഇയാളുടെ ശരീരത്തില്‍ പുറമേ ദൃശ്യമായിരുന്നത് ഒരു ലിംഗം മാത്രമാണ്. എന്നാല്‍ ശരീരത്തിന് ഉള്ളില്‍ ഇയാള്‍ക്ക് രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നു. മരണശേഷമുള്ള പഠനത്തിനായി ശരീരം കീറി മുറിച്ച് പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് മൂന്ന് ലിംഗങ്ങളുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അരക്കെട്ടിന്റെ ഉള്ളിലായി രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത്.പ്രാഥമിക ലിംഗത്തിനും ഉള്ളിലെ രണ്ടാമത്തെ ലിംഗത്തിനും പൊതുവായ മൂത്രനാളിയാണുള്ളത്.
മൂന്നാമത്തേതും താരതമ്യേന വലിപ്പം കുറഞ്ഞതുമായ ലിംഗത്തിന് മൂത്രനാളി പോലുള്ള ഭാഗം ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലത്തില്‍ വ്യക്തമായത്.പോളിഫാലിയ എന്നറിയപ്പെടുന്ന ഒന്നിലധികം ലിംഗങ്ങളുള്ള ശാരീരികാവസ്ഥ വളരെ അപൂര്‍വമാണ്. 50 -60 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന അവസ്ഥയാണിത്. 1606 മുതല്‍ 2023 വരെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി രേഖകളുണ്ട്. എന്നാല്‍ ട്രൈഫാലിയ എന്നറിയപ്പെടുന്ന മൂന്ന് ലിംഗങ്ങളുള്ള അവസ്ഥ ഇതിനുമുമ്ബ് ഒരിക്കല്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.