പ്രണയം പറയാൻ ഒരുങ്ങുകയാണ് ഹൊസൂരിലെ പനിനീർ പാടങ്ങൾ കർണാടക തമിഴ്നാട് അതിർത്തിയായ ഹൊസൂരുവിലാണ് പ്രണയ സുഗന്ധം പരത്താൻ പനിനീർ പൂ പാടങ്ങൾ ഒരുങ്ങിയത്. വാലന്റൈൻസ് ദിനാഘോഷങ്ങൾ കളറാക്കാൻ ഒരുങ്ങുകയാണ് കർഷകർ.
കർണാടക തമിഴ്നാട് അതിർത്തി ആയ ഹൊസൂരുവിലാണ് പനിനീർ പൂ കൃഷിക്കായി പോളി ഹൌസുകൾ തയ്യാറാക്കിയിരിക്കുന്നത് അതീവ ശ്രദ്ധയോടെ പരിചരിക്കുന്ന പൂക്കൾ ലോകമെമ്പാടും പ്രണയാഭ്യർഥനകളുടെ സാക്ഷിയാവുകയാണ്. 12ലധികം രാജ്യങ്ങളിലാണ് ഹൊസൂരിലെ റോസ് സുഗന്ധമെത്തുന്നത്. ഇത്തവണത്തെ പ്രണയ ദിനം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ഹൊസൂരിലെ കർഷകർ ജപ്പാൻ, ഫിലിപ്പീൻസ് , മലേഷ്യ, സിംഗപ്പൂർ, ബ്രിട്ടൻ കാനഡ , ഓസ്ട്രേലിയ ന്യൂസിലാൻഡ് , യു എ ഇ, കുവൈറ്റ്, ലെബനൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പറക്കുകയാണ് ഹൊസൂരിലെ പനിനീർ പൂക്കൾ, കർഷകരിൽ നിന്ന് പൂക്കൾ ബെംഗളൂരുവിലെ ഇന്റർനാഷണൽ ഫ്ലവർ ഓക്ഷൻ സെന്റർ വഴി ആണ് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ വർഷം 5 ലക്ഷം കിലോഗ്രാം പനിനീർ പൂക്കളായിരുന്നു വാലന്റൈസ് ഡേയുടെ ലോക വിപണിയിലെത്തിയത്.
പൂ ഇറുത്തെടുക്കൽ മുതൽ പാക്കിങ് വരെ എല്ലാം ശ്രദ്ധയോടെ ചെയ്താൽ മുതൽമുടക്കിന്റെ ആറിരട്ടി കർഷകന് തിരിച്ചു പിടിക്കാം .സങ്കര ഇനമായ ഡച്ച് റോസ് ആണ് ഇവിടെ കൂടുതലായി കൃഷി ചെയ്യുന്നത് . താജ് മഹൽ വെറൈറ്റിക്കും ആവശ്യക്കാർ ഉണ്ട് . കടും ചുവപ്പു പനിനീർ പൂക്കളുടെ അത്രയും തന്നെ മഞ്ഞയും പീച്ചും വെള്ളയും നിറമുള്ള പനിനീർപ്പൂക്കളും ഹൊസൂരിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്.
വിശ്വസുന്ദരി പട്ടത്തിനായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ദിവിത റായ്
71ാം മിസ് യൂണിവേഴ്സ് മത്സരം 20223 ജനുവരി 14 നാണ് നടക്കുന്നത്. എല്ലാ കണ്ണുകളും ആരാവും ആ വിശ്വസുന്ദരി എന്നറിയാനുള്ള കാത്തിരിപ്പാലാണ്..ലോകമെമ്പാടുമുള്ള 80ൽ അധികം ഉള്ള പ്രതിനിധികളാണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നത്. കർണാടക സ്വദേശിനിയായ ദിവിത റായ് 2023ലെ മിസ് യൂണിവേഴ്സിൽ രാജ്യത്തിന്റെ പ്രതിനിധിയാണ്.
ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ. മോറിയൽ കൺവെൻഷൻ സെന്ററിലാണ് വാർഷിക മത്സരം നടക്കുന്നത്, അവിടെ 86-ലധികം വനിതകൾ മിസ് യൂണിവേഴ്സ് പട്ടത്തിനായി മത്സരിക്കും. മിസ് ദിവ യൂണിവേഴ്സ് ദിവിത റായി കിരീടം നേടുകയാണെങ്കിൽ, 2021 ഡിസംബറിൽ ഇന്ത്യക്കായി കിരീടം നേടിയ മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവായിരിക്കും ലോകസുന്ദരിയെ കിരീടമണിയിക്കുക.
ആദ്യമായി മുഴുവൻ സ്ത്രീ എക്സിക്യൂട്ടീവുകളുടെ ഒരു ടീമിനാൽ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ നയിക്കപ്പെടുന്നു എന്നതാണ് 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ മറ്റൊരു ആവേശകരമായ കാര്യം.