കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതി മരിച്ചത് കൊവിഡ് വാക്സിനേഷന്‍ മൂലമെന്ന് സ്വകാര്യ ആശുപത്രി റിപ്പോര്‍ട്ട്.
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് മാര്‍ സ്ലീവാ ആശുപത്രിയുടെ റിപ്പോര്‍ട്ട്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നതായും ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.
ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. ആശുപത്രിയുടെ ചികിത്സയില്‍ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
തലച്ചോറിലെ രക്തസ്രാവം മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷയം പരിശോധിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി