Home Featured ‘ഹോര്‍ലിക്സ് ഇനി ഹെല്‍ത്ത് ഡ്രിങ്കല്ല’ പ്രഖ്യാപനവുമായി ഹിന്ദുസ്ഥാൻ യൂണിലിവര്‍

‘ഹോര്‍ലിക്സ് ഇനി ഹെല്‍ത്ത് ഡ്രിങ്കല്ല’ പ്രഖ്യാപനവുമായി ഹിന്ദുസ്ഥാൻ യൂണിലിവര്‍

by admin

ന്യൂഡല്‍ഹി: ഹോർലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ ലേബല്‍ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ ‘ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്‌സ്’ എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

നിയമപരമായ വ്യക്തതയില്ലാത്തതിനാല്‍ ഡയറി, ധാന്യങ്ങള്‍ അല്ലെങ്കില്‍ മാള്‍ട്ട് അധിഷ്ഠിത പാനീയങ്ങള്‍ എന്നിവയെ ‘ഹെല്‍ത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കില്‍ ‘എനർജി ഡ്രിങ്ക്‌സ്’ എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിർദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ മാറ്റം.

ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ‘ഹെല്‍ത്ത് ഡ്രിങ്ക്സ്’ വിഭാഗത്തില്‍നിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളോട് നേരത്തെ നിർദേശിച്ചിരുന്നു. ഏപ്രില്‍ പത്തിനാണ് നിർദേശം നല്‍കിയത്. എഫ്.എസ്.എസ്.എ.ഐ ആക്‌ട് 2006 പ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് എന്നൊരു വിഭാഗമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഹെല്‍ത്ത് ഡ്രിങ്ക് എന്ന പ്രയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഉയർന്ന പഞ്ചസാരയുടെ അളവ് സംബന്ധിച്ച ആശങ്കകളെ തുടർന്നാണ് തീരുമാനം.

ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ റിതേഷ് തിവാരി വാർത്താ സമ്മേളനത്തിലാണ് മാറ്റം പ്രഖ്യാപിച്ചത്. പോഷകാഹാര ലേബലിലേയ്ക്കുള്ള ഈ മാറ്റം കൂടുതല്‍ കൃത്യവും സുതാര്യവുമായ വിവരണം നല്‍കുന്നുമെന്നും തിവാരി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group