കൊല്ലം: മാതാ അമൃതാനന്ദമയിക്ക് ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജിയുടെ ഡി.ലിറ്റ് ഓണററി ബിരുദം.
ആത്മീയത, വിദ്യാഭ്യാസം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, മാനുഷിക ഇടപെടലുകള്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് സര്‍വകലാശാല ബിരുദദാന സമ്മേളനത്തില്‍ ബിരുദം സമ്മാനിച്ചത്.
വൈസ് ചാന്‍സലര്‍ പ്രഫ. സസ്മിത സാമന്ത ബിരുദം സമ്മാനിച്ചു.അവനവന്റ ഉള്ളിലും പുറത്തും ചെയ്യുന്ന കര്‍മങ്ങള്‍ക്കും വെളിച്ചം പകരുന്നതും വിവേകവും വിചാരവും ഒരു പോലെ വളര്‍ത്തുന്നതായിരിക്കണം വിഭ്യാഭ്യാസമെന്ന് ബിരുദം സ്വീകരിച്ച് അമൃതാനന്ദമയി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്, കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി ചാന്‍സലര്‍ പ്രഫ. വേദ് പ്രകാശ്, പ്രൊ-ചാന്‍സലര്‍ പ്രഫ.സുബ്രത് കുമാര്‍ ആചാര്യ, രജിസ്ട്രാര്‍ പ്രഫ.ജ്ഞാന രഞ്ജന്‍ മൊഹന്തി തുടങ്ങിയവര്‍ ചടങ്ങില്‍ പെങ്കടു