എംഎല്‍എമാരെ ഹണിട്രാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കര്‍ണാടക നിയമസഭയില്‍ വന്‍ പ്രതിപക്ഷ ബഹളം. സിഡികള്‍ ഉയര്‍ത്തിക്കാട്ടിയും സ്പീക്കര്‍ക്ക് നേരെ കടലാസ് കീറിയെറിഞ്ഞും പ്രതിപക്ഷം സഭ തടസപ്പെടുത്തി. മന്ത്രി പരാതി നല്‍കിയാല്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ 48 എംഎല്‍എമാര്‍ക്ക് നേരെ ഹണിട്രാപ് ശ്രമം നടന്നെന്നാണ് സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണ ഇന്നലെ വെളിപ്പെടുത്തിയത്. ഒരു മന്ത്രിക്ക് നേരെ ഹണിട്രാപ് നടന്നെന്ന് മന്ത്രി സതീഷ് ജര്‍ക്കിഹോളി പറഞ്ഞതിന് പിന്നാലെയായിരുന്നു ഈ വെളിപ്പെടുത്തല്‍.
സംസ്ഥാനത്ത് ഹണിട്രാപ് സിഡികളും പെന്‍ഡ്രൈവുകളും കൊണ്ട് നിറഞ്ഞു. ഇതിന് പിന്നിലെ നടന്‍മാരെയും സംവിധായകരെയും കണ്ടെത്തണമെന്നും രാജണ്ണ പറഞ്ഞു. എന്ത് കൊണ്ട് അന്വേഷണം ഇല്ലെന്ന ചോദ്യമാണ് ബിജെപി ജെഡിഎസ് എംഎല്‍എമാര്‍ ഇന്ന് സഭയ്ക്കുള്ളില്‍ ഉയര്‍ത്തിയത്. ബജറ്റിന്‍മേലുള്ള മറുപടി പ്രസംഗത്തിനിടെ പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നും പറഞ്ഞു.ഇതില്‍ തൃപ്തരാവാത്ത പ്രതിപക്ഷം പിന്നാലെ നടുത്തളത്തില്‍ ഇറങ്ങി. സിഡികള്‍ ഉയര്‍ത്തിക്കാട്ടി വെല്ലുവിളിച്ചു.സ്പീക്കര്‍ക്ക് നേരെ കടലാസുകള്‍ കീറി എറിഞ്ഞു. ഭരണകക്ഷി എംല്‍എമാരെ ഹണിട്രാപ്പില്‍ കരുക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രി പദം സ്വപ്നംകാണുന്ന ഒരാളാണെന്നും ബിജെപി എംഎല്‍എമാര്‍ ആരോപിച്ചു.
കാണാതായ മലേഷ്യൻ എയര്‍ലൈൻസിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 600 കോടി നല്‍കാൻ തയ്യാറായി മലേഷ്യൻ എയര്‍ലൈൻസ്
2014ല്‍ കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനത്തിന്‍റെ തിരച്ചില്‍ പുനരാരംഭിക്കാൻ തീരുമാനം. ടെക്സസ് ആസ്ഥാനമായുള്ള മറൈൻ റോബോട്ടിക്സ് കമ്ബനിക്ക് മലേഷ്യൻ സർക്കാർ അന്തിമ അനുമതി നല്‍കി.അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ ഓഷ്യൻ ഇൻഫിനിറ്റി എന്ന കമ്ബനിക്ക് 70 മില്യണ്‍ ഡോളർ (ഏകദേശം 600 കോടി രൂപ) നല്‍കൂ. കാണാതായി 10 വർഷം കഴിഞ്ഞാണ് തിരച്ചില്‍ പുനരാരംഭിക്കുന്നത്.
2014 മാർച്ച് എട്ടിനാണ് 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പറന്ന മലേഷ്യന്‍ എയർലൈന്‍സിന്‍റെ എംഎച്ച് 370 വിമാനം യാത്രാമധ്യേ അപ്രത്യക്ഷമായത്. പല നിഗമനങ്ങളുമുണ്ടായി. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകർന്ന് വീണു എന്നതായിരുന്നു ഒരു നിഗമനം. പക്ഷേ അവശിഷ്ടത്തിന്‍റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ടെന്നും അതിനാലാണ് തിരച്ചില്‍ പുനരാരംഭിക്കുന്നതെന്നും മലേഷ്യൻ ഗതാഗത മന്ത്രി ആന്‍റണി ലോക് പറഞ്ഞു.
ക്വലാലംപൂരില്‍ നിന്ന് പറന്നുയർന്ന് 40 മിനിറ്റിന് ശേഷം എംഎച്ച് 370മായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ആഫ്രിക്കന്‍ തീരത്തേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലേക്കും ഒഴുകിപ്പോയിരിക്കാമെന്ന് അഭിപ്രായമുയർന്നു.2018ലാണ് അവസാനമായി വിമാനത്തിനായി തിരച്ചില്‍ നടത്തിയത്. അന്ന് തിരച്ചില്‍ നടത്തിയ ഓഷ്യൻ ഇൻഫിനിറ്റിയുമായാണ് മലേഷ്യ, വീണ്ടും തിരച്ചിലിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. വീണ്ടും തെരച്ചില്‍ നടത്താനുള്ള മലേഷ്യന്‍ സര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തെ അന്ന് കാണാതായവരുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തു.