Home Featured വിനോദസഞ്ചാരികളായ യുവതിയെയും മകളെയും പീഡിപ്പിക്കാൻ ശ്രമം ; ഹോംസ്റ്റേ ജീവനക്കാരൻ അറസ്റ്റിൽ

വിനോദസഞ്ചാരികളായ യുവതിയെയും മകളെയും പീഡിപ്പിക്കാൻ ശ്രമം ; ഹോംസ്റ്റേ ജീവനക്കാരൻ അറസ്റ്റിൽ

by admin

വിനോദസഞ്ചാരികളായ യുവതിയെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഹോംസ്റ്റേ ജീവനക്കാരനെ മടിക്കേരി പോലീസ് അറസ്റ്റുചെയ്തു.ബെംഗളൂരുവിലെ ബാനസവാഡിയിൽനിന്നുള്ള സ്ത്രീയും മകളുമാണ് പരാതിക്കാർ. ഹോം സ്റ്റേ ജീവനക്കാരനും മടിക്കേരി സ്വദശിയുമായ പ്രവീണിനെയാണ് മടിക്കേരി സിറ്റി എസ്ഐ അന്നപൂർണ അറസ്റ്റുചെയ്തത്.ഞായറാഴ്ച ബെംഗളൂരുവിൽനിന്നെത്തിയ യുവതിയും മകളും മടിക്കേരിയിൽ ഹോംസ്റ്റേയിൽ മുറിയെടുത്തു.

തിങ്കളാഴ്‌ച പുലർച്ചെ മൂന്നോടെ, പ്രവീൺ അവിടെയെത്തി വാതിൽതുറക്കാൻ ആവശ്യപ്പെട്ടു. പോലീസിനെ വിളിക്കുമെന്ന് യുവതി പറഞ്ഞപ്പോൾ ഇയാൾ സ്ഥലംവിട്ടു. എന്നാൽ, ഹോംസ്റ്റേയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ നാല് ടയറുകളും കത്തികൊണ്ട് കുത്തിക്കീറിയാണ് പ്രവീൺ പോയതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിച്ചില്ല; നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോണ്‍ ശരിയാക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ മൊബൈല്‍ റിപ്പയറിങ് സ്ഥാപനം ഫോണ്‍ തകരാർ പരിഹരിച്ച്‌ നല്‍കുന്നതിനൊപ്പം നഷ്ടപരിഹാരവും കോടതിച്ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.പെന്റാ മേനകയില്‍ പ്രവർത്തിക്കുന്ന സ്പീഡ് സർവീസസ് ആൻഡ് റിപ്പെയറിങ് എന്ന സ്ഥാപനത്തിനെതിരേ എറണാകുളം അമ്ബലമുകള്‍ സ്വദേശി കുര്യാക്കോസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിലാണ് രണ്ട് ഐഫോണുകള്‍ നന്നാക്കുന്നതിന് പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചത്. ആകെ 13,700 രൂപയും നല്‍കി.

എന്നാല്‍, ഫോണ്‍ ശരിയാക്കി നല്‍കാനോ തുക തിരികെ നല്‍കാനോ സ്ഥാപനം തയ്യാറായില്ല.30 ദിവസത്തിനകം ഫോണ്‍ റിപ്പെയർ ചെയ്ത് പരാതിക്കാരന് നല്‍കണം. അതിനു കഴിയുന്നില്ലെങ്കില്‍ പരാതിക്കാരനോട് സർവീസ് ചാർജായി വാങ്ങിയ തുക തിരികെ നല്‍കണം. പരാതിക്കാരൻ അനുഭവിച്ച മാനസിക ക്ലേശത്തിന് 5,000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി 3,000 രൂപയും 45 ദിവസത്തിനകം നല്‍കാനും നിർദേശിച്ചിട്ടുണ്ട്. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.

You may also like

error: Content is protected !!
Join Our WhatsApp Group