Home Featured അഫ്ഗാനില്‍ കുടുങ്ങിയ കര്‍ണാടകക്കാര്‍ എത്രയെന്ന് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി

അഫ്ഗാനില്‍ കുടുങ്ങിയ കര്‍ണാടകക്കാര്‍ എത്രയെന്ന് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി

by admin

മംഗളുരു :അഫ്ഗാനിസ്താനില്‍ എത്ര കര്‍ണാടക സ്വദേശികള്‍ കുടുങ്ങിക്കിടക്കുന്നു എന്നതിന്റെ കണക്ക് ലഭ്യമായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര മംഗളൂറുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിഐഡി വിഭാഗം എഡിജിപി ഉമേഷ്കുമാറിനെ വിവര ശേഖരണത്തിനുള്ള നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി കോഓര്‍ഡിനേറ്റ് ചെയ്യുകയാണ്.

ഉള്ളാളിലും ഭട്കലിലും തീവ്രവാദ പ്രവര്‍ത്തനവും ഐഎസ് ബന്ധങ്ങളും ശക്തിപ്പെട്ട സാഹചര്യത്തില്‍ മംഗളൂറുവില്‍ എന്‍ഐഎ യൂനിറ്റ് സ്ഥാപിക്കണം എന്ന് കേന്ദ്ര സര്‍കാറിനോട് ആവശ്യപ്പെടും.

സ്വീകരണങ്ങള്‍ക്ക് വെടി മലനാടിന്റെ രീതിയാണെന്ന് യറഗോളില്‍ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബയെ വെടിയുതിര്‍ത്ത് വരവേറ്റതിനെ പരാമര്‍ശിച്ച്‌ ആഭ്യന്തര മന്ത്രി പറഞ്ഞു. എന്നാല്‍ പരസ്യമായി തോക്ക് ഉപയോഗിച്ച്‌ വെടിവെച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group