ബംഗളൂരു: എസ്.ജി പാളയ ഭാരതി ലേഔട്ടില്‍ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായി. ഭാരതി ലേഔട്ട് ഫസ്റ്റ് ക്രോസില്‍ കഴിഞ്ഞ ദിവസം പുലർച്ച 1.55 ഓടെയാണ് സംഭവം.കൂട്ടുകാരിക്കൊപ്പം നടന്നുവരുകയായിരുന്ന യുവതിയെ പിന്തുടർന്നുവന്ന ഒരാള്‍ പെട്ടെന്ന് കയറിപ്പിടിക്കുകയായിരുന്നു.യുവതി ഒച്ചവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. സമീപവാസിയായ ലേകേഷ് ഗൗഡയുടെ പരാതിയില്‍ എസ്.ജി പാളയ പൊലീസ് കേസെടുത്തു. അതേസമയം, ബംഗളൂരുവിലെ ഒരോ ഏരിയയിലും പൊലീസ് പട്രോളിങ് ഊർജിതമാക്കാൻ നിർദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി ഡോ. ജി.പരമേശ്വര പറഞ്ഞു.
ബംഗളൂരു പോലെയുള്ള വൻ നഗരങ്ങളില്‍ അവിടെയും ഇവിടെയുമെല്ലാം ഇത്തരം സംഭവങ്ങള്‍ അരങ്ങേറാറുണ്ടെന്നും എന്നാല്‍, ബംഗളൂരുവില്‍ പൊലീസ് സാന്നിധ്യം ശക്തമായതിനാല്‍ ഇത്തരം സംഭവങ്ങള്‍ താരതമ്യേന കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബംഗളൂരുവില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്ബോഴെല്ലാം വൻ മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദയോട് നഗരത്തിലെ പട്രോളിങ് ശക്തമാക്കാനും നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കാനും ആഭ്യന്തര മന്ത്രി നിർദേശിച്ചു. മഴയും മഞ്ഞും വകവെക്കാതെ പൊലീസ് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. അതുകൊണ്ടാണ് ബംഗളൂരുവില്‍ സമാധാനമുള്ളത്. എപ്പോഴും ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
സ്കൂളില്‍ തീപിടിത്തം; പവൻ കല്യാണിന്‍റെ മകന് പൊള്ളലേറ്റു
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്‍റെ മകൻ മാർക് ശങ്കറിന് പൊള്ളലേറ്റു. സിംഗപ്പുരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിലാണ് മാർക്ക് ശങ്കറിന് പരിക്കേറ്റത്.കുട്ടിയുടെ കൈയ്ക്കും കാലിനുമാണ് പൊള്ളലേറ്റത്. പുക ശ്വസിച്ചതിനെത്തുടർന്ന് നേരിയ ആരോഗ്യപ്രശ്നങ്ങള്‍ പ്രകടിപ്പിച്ച കുട്ടി ഇപ്പോള്‍ സിംഗപ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.അല്ലൂരി സീതാരാമ രാജു ജില്ലയില്‍ ഗോത്ര സമൂഹങ്ങളുമായി ചർച്ച നടത്തുകയും വികസന പരിപാടികള്‍ അവലോകനം ചെയ്യുകയും ചെയ്യുന്നതിനിടയിലാണ് പവൻ കല്യാണ് വിവരം അറിഞ്ഞത്. പരിപാടികള്‍ റദ്ദാക്കി പവൻ കല്യാണ്‍ സിംഗപ്പുരിലേക്ക് പുറപ്പെട്ടു.