ബെംഗളൂരു : മലയാളിവിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച ഹോംഗാർഡ് അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ ഹോംഗാർഡായി ജോലിചെയ്യുന്ന സുരേഷ് കുമാറിനെയാണ് (40) സദാശിവനഗർ പോലീസ് അറസ്റ്റുചെയ്തത്.
എം.എസ്. രാമയ്യനഗറിൽ ബി.എസി. വിദ്യാർഥിനിയും രണ്ട് സുഹൃത്തുക്കളും താമസിച്ചുവന്ന ഫ്ലാറ്റിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഈ പ്രദേശത്തെ ഹോംഗാർഡിൻ്റെ ചുമതലയായിരുന്നു ഇയാൾക്കെന്ന് പോലീസ് പറഞ്ഞു. ഫ്ലാറ്റിൽനിന്ന് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് അതിക്രമിച്ചുകയറിയത്.
ക്രൈംബ്രാഞ്ച് ഓഫീസറാണെന്നുപറഞ്ഞ് ഇയാൾ വിദ്യാർഥിനികളോട് 5000 രൂപ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. തട്ടിപ്പാണെന്ന് സംശയംതോന്നിയ വിദ്യാർഥിനികൾ ഉടൻ പോലീസ് ഹെൽപ് ലൈനിൽ സഹായംതേടി. പോലീസിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍;
ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഇരുപതുകാരിയായ വിദ്യാര്‍ഥിനിയെയാണ് കമര്‍ഹാടിയിലെ ഇഎസ്‌ഐ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജ്യത്തെ നടുക്കിയ ബലാത്സംഗ കൊലപാതകം നടന്ന ആ ശുപത്രിയിലാണ് മറ്റൊരു ദാരുണ മരണവും സംഭവിച്ചിരിക്കുന്നത്. ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണ് വിദ്യാര്‍ഥിനി താമസിച്ചിരുന്നത്. യുവതിയുടെ അമ്മ മുറിയുടെ വാതിലില്‍ നിരവധി തവണ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
പെണ്‍കുട്ടിയെ അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ മരണത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. യുവതിയുടെ മുറിയില്‍നിന്ന് ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.