ദില്ലി: ആദിപുരുഷ് സിനിമയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഹിന്ദു സേന എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ശ്രീരാമനെയും രാമായണത്തെയും സംസ്‌കാരത്തെയും പരിഹസിക്കുന്നതാണ് ചിത്രം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇത് ആദ്യമായി അല്ല ആദിപുരുഷ് കേസില്‍ പെടുന്നത്. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച തൃശൂല്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റ് എന്ന വിഎഫ്എക്സ് കമ്പനി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ബോംബൈ ഹൈക്കോടതി ഈ ഹര്‍ജി സ്വീകരിച്ചെങ്കിലും ചിത്രം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. തങ്ങള്‍ക്ക് നല്‍കേണ്ട ക്രഡിറ്റ് ചിത്രത്തില്‍ നല്‍കിയില്ലെന്നാണ് തൃശൂല്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റ് പറയുന്നത്.
ആദിപുരുഷ് വെള്ളിയാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഗംഭീരമായ ഓപ്പണിംഗാണ് ചിത്രത്തിന് ലഭിക്കുക എന്നാണ് സിനിമ മേഖലയുടെ പ്രതീക്ഷ. 500 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിലർ ചിത്രത്തിലെ വിഎഫ്‌എക്‌സിനെയും പ്രകടനത്തെയും പുകഴ്‌ത്തിയപ്പോൾ തിയേറ്ററുകളിൽ നിന്നുള്ള പ്രാരംഭ പ്രതികരണം സമ്മിശ്രമായിരുന്നു. ചിത്രത്തിലെ
റിപ്പോർട്ടുകൾ പ്രകാരം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണത്തോടെ രാജ്യത്തുടനീളം ആദിപുരുഷിന് കിട്ടിയ ഒക്യുപ്പൻസി നിരക്ക് 50 മുതൽ 55% വരെയാണ് എന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ 90 ശതമാനത്തോളമാണ് ഇത്.
കര്‍ണാടകയില്‍ വര്‍ഗീയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആന്റി കമ്മ്യൂണല്‍ വിങ്
ബംഗളൂരു • കര്‍ണാടകയില്‍ വര്‍ഗീയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വിഭാഗത്തിന് രൂപം നല്‍കി ആഭ്യന്തര വകുപ്പ്. ആന്റി കമ്മ്യൂണല്‍ വിങ് (എ.സി.ഡബ്ല്യു) എന്ന പേരില്‍ പുതിയ ദൗത്യ സംഘത്തെ നിയോഗിക്കുക വഴി സംസ്ഥാനത്തുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷം, വിദ്വേഷ പ്രസംഗം, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണം എന്നിവ ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു. നിലവില്‍ ദക്ഷിണ കന്നഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. വൈകാതെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വിങ്ങിനെ വിന്യസിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദക്ഷിണ കന്നഡ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 200 ഓളം കേസുകള്‍ സംഘം പ്രത്യേകമായി പരിശോധിക്കും. വര്‍ഗീയ കേസുകള്‍, വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്ത കേസുകള്‍, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിന്റെ പേരിലെടുത്ത കേസുകള്‍ എന്നിവ ഇതില്‍ പെടുമെന്ന് മംഗളൂരു സിറ്റി പൊലിസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍ അറിയിച്ചു.
മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സദാചാര ആക്രമണം, പശുക്കടത്തിന്റെ പേരിലുണ്ടായ അതിക്രമങ്ങള്‍ തുടങ്ങിയ കേസുകളും പ്രത്യേകമായി പരിശോധിക്കും.
സ്ഥിരം കുറ്റവാളികളെയും സാമൂഹ്യദ്രോഹികളെയും നിരീക്ഷിക്കും. കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ പ്രത്യേക അനുമതിയോടെ അന്വേഷണം നടത്തും. മംഗളൂരു സിറ്റി പൊലിസ് അസി. കമ്മീഷണര്‍ പി.എ ഹെഗ്‌ഡെ സംഘത്തിന് നേതൃത്വം വഹിക്കും.