Home Featured അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ; ഒഎംജി 2 ചിത്രത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍

അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ; ഒഎംജി 2 ചിത്രത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍

by admin

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം ഒഎംജി 2 ദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച്‌ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് തുപ്പുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്‌റംഗ് ദള്‍. രാഷ്ട്രീയ ഹിന്ദു പരിഷത്ത് അംഗം ഗോവിന്ദ് പരാശറിന്‍റെതാണ് പ്രഖ്യാപനം.

ചിത്രത്തിന്‍റെ റിലീസിനെതിരെ കഴിഞ്ഞ ദിവസം ആഗ്രയില്‍ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. തിയറ്റര്‍ ശ്രീ ടാക്കീസിന് പുറത്ത് തടിച്ചുകൂടി സിനിമയുടെ പ്രദര്‍ശനം ഉടൻ നിര്‍ത്തിവയ്ക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെ അക്ഷയ് കുമാറിന്‍റെ കോലം കത്തിക്കുകയും ചെയ്തു. രാഷ്ട്രീയ ബജ്‌റംഗ്ദളിന്‍റെ ബ്രജ് പ്രാന്തിന്‍റെ വൈസ് പ്രസിഡന്‍റ് റൗണക് താക്കൂറിന്‍റെ നേതൃത്വത്തില്‍ സിനിമാ ഹാളിനു പുറത്ത് പ്രതിഷേധക്കാര്‍ ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group