സംസ്ഥാനത്ത് ഹിജാബ് നിരോധനം പിന്‍വലിക്കുന്നത് പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. ആംനസ്റ്റി ഇന്ത്യയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ഡോ. ജി പരമേശ്വരന്‍ മറുപടി നല്‍കി.
‘എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ ഭാവിയില്‍ തീരുമാനിക്കും. ഇപ്പോള്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് വാഗ്ധാനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.’ അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുകളയുമെന്ന് നിയുക്ത എംഎല്‍എ കനീസ് ഫാത്തിമ വ്യക്തമാക്കിയിരുന്നു.
ബജ്റങ്ദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; തടയാന്‍ ചെന്ന കോണ്‍ഗ്രസുകാരന് പരിക്ക്
മംഗളൂരു: മംഗളൂരുവിനടുത്ത വിട്ട്ല ടൗണില്‍ ബുധനാഴ്ച ബജ്റങ്ദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തടയാൻ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. പെറാജെയിലെ ബജ്റങ്ദള്‍ ഓര്‍ഗനൈസര്‍ മഹേന്ദ്ര, ബി.ജെ.പി പ്രവര്‍ത്തകൻ പ്രശാന്ത് നായ്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകൻ മഹാലിംഗ നായക് എന്നിവരെ പരിക്കുകളോടെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമരംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാള്‍ ഉപയോഗിച്ചാണ് അക്രമം എന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇത് നിഷേധിച്ച പൊലീസ് വടിയാണ് ഉപയോഗിച്ചതെന്ന് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുത്തൂര്‍ മേഖലയില്‍ ബി.ജെ.പിയില്‍ രൂപപ്പെട്ട ആഭ്യന്തര പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് ബജ്റങ്ദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.