Home Featured ഇന്ത്യയില്‍ സ്വര്‍ണവില ഏറ്റവും കൂടുതൽ ബെംഗളൂരുവില്‍

ഇന്ത്യയില്‍ സ്വര്‍ണവില ഏറ്റവും കൂടുതൽ ബെംഗളൂരുവില്‍

by admin

സ്വര്‍ണവില അനുദിനം വര്‍ധിച്ച്‌ കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച റെക്കോഡ് നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്.ഇന്നലത്തെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 10 ഗ്രാമിന് 87,770 വിലയുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ സമൃദ്ധിയുടെയും സമ്ബത്തിന്റെയും പ്രതീകമായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. ഇതിന് പുറമെ സുരക്ഷിതമായ ആസ്തിയായും സ്വര്‍ണത്തെ കാണുന്നുണ്ട്.ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഉപഭോഗം വളരെ കൂടുതലാണ്. എന്നാല്‍ പലയിടത്തും സ്വര്‍ണത്തിന്റെ വിലയില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം ലഭിക്കുന്നത് ഏതൊക്കെ പട്ടണങ്ങളിലാണ് എന്ന് നമുക്ക് നോക്കാം. ‘

ഇന്ത്യയുടെ സ്വര്‍ണ തലസ്ഥാനം’ എന്ന് വിളിക്കപ്പെടുന്ന തൃശൂര്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച്‌ വിലക്കുറവില്‍ സ്വര്‍ണം ലഭിക്കുന്നത് തൃശൂരാണ്.24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 84470 രൂപയും 22 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 80450 രൂപയുമാണ് തൃശൂരിലെ വില. ചെന്നൈ, കോയമ്ബത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ആണ് പിന്നീട് വിലക്കുറവുള്ളത്. ഇവിടങ്ങളിലും തൃശൂരിലേതിന് സമാനമാണ് സ്വര്‍ണവില. ജിആര്‍ടി, മലബാര്‍ ഗോള്‍ഡ്, തനിഷ്‌ക് എന്നിവയുള്‍പ്പെടെയുള്ള ആഭരണ സ്റ്റോറുകള്‍ ആണ് ചെന്നൈയുടെ ഹൈലൈറ്റ്.

കോയമ്ബത്തൂര്‍ വിലകുറഞ്ഞതും ഫാഷനബിള്‍ ആയതും ഭാരം കുറഞ്ഞതുമായ സ്വര്‍ണാഭരണങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. പ്രത്യേക പരിപാടികള്‍ക്കും ദൈനംദിന ഉപയോഗത്തിനും സ്വര്‍ണ്ണം വാങ്ങാന്‍ മികച്ച സ്ഥലമാണ് ഇത്. ഹൈദരാബാദ് അതിമനോഹരമായ മുത്ത്, സ്വര്‍ണാഭരണ ഡിസൈനുകള്‍ക്ക് പേരുകേട്ടതാണ്. ചാര്‍മിനാര്‍, പഞ്ചഗുട്ട തുടങ്ങിയിടങ്ങളില്‍ സമകാലികവും പരമ്ബരാഗതവുമായ വിവിധതരം ആഭരണങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാണ്.

അഞ്ചാം സ്ഥാനത്ത് മുംബൈയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണ വിപണികളില്‍ ഒന്നായ സാവേരി ബസാര്‍ മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്. ന്യായമായ വിലയ്ക്ക് സമകാലികവും പരമ്ബരാഗതവുമായ ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നിടങ്ങളിലൊന്നാണ്. 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 85310 രൂപയും 22 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 81250 രൂപയുമാണ് മുംബൈയിലെ ഇന്നലത്തെ വില.ഡല്‍ഹിയാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. ചാന്ദ്നി ചൗക്ക്, കരോള്‍ ബാഗ് തുടങ്ങിയ വിപണികള്‍ കാരണം താങ്ങാനാവുന്ന വിലയില്‍ സ്വര്‍ണാഭരണങ്ങളുടെ ഒരു വലിയ ശേഖരം ഡല്‍ഹിയിലുണ്ട്.

24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 85520 രൂപയും 22 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 81450 രൂപയുമാണ് മുംബൈയിലെ ഇന്നലത്തെ വില. അഹമ്മദാബാദാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്.പ്രശസ്തമായ മനേക് ചൗക്ക് ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ട്രെന്‍ഡി, ക്ലാസിക് ആഭരണങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു സ്വര്‍ണ വിപണിയാണ്. 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 85560 രൂപയും 22 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 81490 രൂപയുമാണ് മുംബൈയിലെ ഇന്നലത്തെ വില.

ജയ്പൂരിലും ഇതേ വിലയില്‍ തന്നെയാണ് ഇന്നലെ സ്വര്‍ണം വ്യാപാരം നടത്തിയത്.രാജകീയ പാരമ്ബര്യമുള്ള ജയ്പൂര്‍, പോള്‍ക്കി, മീനകാരി, കുന്ദന്‍ ഡിസൈനുകളുള്ള പരമ്ബരാഗത സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പേരുകേട്ടതാണ്. ആധുനിക ആഭരണ ഡിസൈനുകളും തനിഷ്‌ക്, ഭീമ ജ്വല്ലേഴ്സ് പോലുള്ള വമ്ബന്‍ ബ്രാന്‍ഡുകളുമുള്ള ബെംഗളൂരുവില്‍ 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 85680 രൂപയും 22 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 81600 രൂപയുമാണ് ഇന്നലത്തെ വില.

പട്ടികയില്‍ പത്താം സ്ഥാനത്ത് കൊല്‍ക്കത്തയാണ്. പരമ്ബരാഗത സ്വര്‍ണാഭരണങ്ങള്‍ക്കും വിപുലമായ ഡിസൈനുകള്‍ക്കും കഴിവുള്ള കരകൗശല വിദഗ്ധര്‍ക്കും കൊല്‍ക്കത്ത പ്രശസ്തമാണ്. 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 86360 രൂപയും 22 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 82250 രൂപയുമാണ് ഇന്നലത്തെ വില.

You may also like

error: Content is protected !!
Join Our WhatsApp Group