ബെംഗളൂരു ബയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ നിശ്ചയിച്ചിട്ടുള്ളതിലും കൂടുതല്‍ പണം പാർക്കിങ് ഫീസ് ഇനത്തില്‍ ഈടാത്തുന്നതായി പരാതി.വെറും 37 മിനിറ്റ് കാർ പാർക്ക് ചെയ്തതിന് 500 രൂപ വാങ്ങിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് കരാറുകാർക്കെതിരെ പൊലീസ് കേസെടുത്തു. മാതാപിതാക്കളെ കൂട്ടികൊണ്ടുപോകാൻ കാറില്‍ സ്റ്റേഷനില്‍ എത്തിയ അഭിഭാഷകൻ തിമോത്തി ചാള്‍സ് ആണു പരാതി നല്‍കിയത്. ചട്ടപ്രകാരം കാറുകള്‍ക്ക് ആദ്യ 2 മണിക്കൂറില്‍ 20 രൂപ മാത്രമാണ് ഫീസ് ഈടാക്കാനാകുക.
കാര്‍ പാർക്ക് ചെയ്ത് പണം നല്‍കി പോയതിന് ശേഷം തിരിച്ചെത്തിയപ്പോള്‍ അനുവദനീയമായ സമയം കഴിഞ്ഞെന്നും 100 രൂപ കൂടി അധികം നല്‍കണമെന്നും കരാറുകാരൻ ആവശ്യപ്പെട്ടു. തർക്കമായതോടെ 37 മിനിറ്റ് പാർക്ക് ചെയ്യാൻ 500 രൂപയാണ് കരാറുകാരൻ ആവശ്യപ്പെട്ടത്. തുടർന്ന് തെളിവ് സഹിതം ഇയാള്‍ പരാതി നല്‍കി.റെയില്‍വേ ഉദ്യോഗസ്ഥർ ജീവനക്കാരുടെ മെഷീനുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. വിശദ അന്വേഷണം നടത്തി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസും റെയില്‍വേയും തയാറാകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. വാർത്ത പുറത്തുവന്നതോടെ സമാന അനുഭവമുണ്ടായവർ രംഗത്തെത്തി. നല്‍കേണ്ടതിന്റെ പത്തിരട്ടി വരെ നല്‍കേണ്ടി വന്നെന്ന് വരെ ചിലർ പറഞ്ഞു. വ്യാജ രസീത് നല്‍കി കബളിപ്പിച്ചെന്നും ആരോപണമുയർന്നു.
സ്ലോമോഷൻ ഡാൻസ് ഇനി ജയിലില്‍ ആവാം’; പ്രണയം നടിച്ച് പീഡനം, വ്‌ളോഗര്‍ ജുനൈദ് അറസ്റ്റില്‍
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വ്ലോഗർ അറസ്റ്റില്‍.വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.പ്രതി യുവതിയുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകള്‍ പകർത്തുകയും ഇത് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തകയും ചെയ്യുകയുമായിരുന്നു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത മലപ്പുറം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസില്‍ വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ ബെംഗളൂരു എയർപോർട്ട് പരിസരത്തി വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നമേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ പ്രിയൻ എസ് കെ, എ എസ് ഐ തുളസി, പോലീസുകാരായ ദ്വിദീഷ്,മനുദാസ് രാമചന്ദ്രൻ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. നിയമ നടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.
അതേ സമയം ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോകള്‍ക്ക് താഴെ കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇനി കുറച്ചു നാള്‍ ജയിലില്‍ ചപ്പാത്തിക്കുള്ള മാവ് ഉരുട്ടാം, സ്ലോ മോഷനൊക്കെ ഇനി ജയിലിന്റെ ഉള്ളില്‍ വെച്ചാകാം അണ്ണാ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.