Home Featured കര്‍ണാടകയില്‍ മെഡിക്കല്‍ പിജി കോഴ്‌സ് വഴിയില്‍ ഉപേക്ഷിച്ചാല്‍ ഇനി 10 ലക്ഷം പിഴ

കര്‍ണാടകയില്‍ മെഡിക്കല്‍ പിജി കോഴ്‌സ് വഴിയില്‍ ഉപേക്ഷിച്ചാല്‍ ഇനി 10 ലക്ഷം പിഴ

by admin

കർണാടകയിലെ മെഡിക്കല്‍, ഡെന്റല്‍ വിദ്യാർത്ഥികള്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് ഇനി മുതല്‍ സർക്കാർ നിർദ്ദേശിക്കുന്ന ഫോമില്‍ ബോണ്ട് സമർപ്പിക്കണം.അധ്യയന വർഷത്തിലെ അവസാന പ്രവേശന തീയതിക്ക് ശേഷം കോഴ്‌സ് അവസാനിക്കുന്നതിന് മുമ്ബ് ഉപേക്ഷിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടിവരും.

സംസ്ഥാനത്ത് ബിരുദാനന്തര മെഡിക്കല്‍ അല്ലെങ്കില്‍ ഡെന്റല്‍ ഡിപ്ലോമ പഠനങ്ങളില്‍ ചേരുന്ന വിദ്യാർത്ഥികള്‍ കോഴ്‌സ് ഉപേക്ഷിച്ചാല്‍ 4 ലക്ഷം രൂപയാണ് ബോണ്ട് അടിസ്ഥാനത്തില്‍ പിഴയായി നല്‍കേണ്ടത്.കർണാടക പരീക്ഷാ അതോറിറ്റി 2025-ലെ ബിരുദാനന്തര മെഡിക്കല്‍/ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച ഇ-ഇൻഫർമേഷൻ ബുള്ളറ്റിനില്‍ ബോണ്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ട്.

ബോണ്ട് പിഴ തുകയും മറ്റ് നിയമങ്ങളും ഇങ്ങനെ: ആദ്യ റൗണ്ട് അലോട്ട്‌മെന്റിന് ശേഷവും രണ്ടാം റൗണ്ടിന് മുമ്ബും വിദ്യാർഥി സീറ്റ് റദ്ദാക്കുകയാണെങ്കില്‍ പ്രോസസ്സിംഗ് ഫീസ് 25,000 രൂപയായിരിക്കും.രണ്ടാം റൗണ്ടില്‍ ക്ലിനിക്കല്‍ ഡിഗ്രി സീറ്റ് അനുവദിച്ച വിദ്യാർഥി അവസാന തീയതിക്കുള്ളില്‍ ചേരുന്നതില്‍ പരാജയപ്പെട്ടാല്‍ ഒന്നര ലക്ഷം രൂപ (ബിരുദം) അല്ലെങ്കില്‍ 60,000 രൂപ (ഡിപ്ലോമ) അടയ്‌ക്കേണ്ടിവരും. കൂടാതെ ആ വർഷം തുടർന്നുള്ള റൗണ്ടുകളില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്യും.

രണ്ടാം റൗണ്ടിന് ശേഷവും മോപ്പ്-അപ്പിന് മുമ്ബും സീറ്റ് റദ്ദാക്കിയാല്‍ ഏഴ് ലക്ഷം രൂപ (ക്ലിനിക്കല്‍ ഡിഗ്രി) അല്ലെങ്കില്‍ മൂന്ന് ലക്ഷം രൂപ (ക്ലിനിക്കല്‍ ഡിപ്ലോമ) പിഴ ഈടാക്കും.അതിനുശേഷം മോപ്പ്-അപ്പ് റൗണ്ടില്‍ സീറ്റ് റദ്ദാക്കിയാല്‍ കർണാടക മെഡിക്കല്‍ വിദ്യാഭ്യാസ പരിശീലന ഡയറക്ടറേറ്റില്‍ നേരിട്ട് ഹാജരാകണം. കൂടാതെ എട്ട് ലക്ഷം രൂപ (മെഡിക്കല്‍ ബിരുദം/ഡിപ്ലോമ) അല്ലെങ്കില്‍ ആറ് ലക്ഷം രൂപ (ഡെന്റല്‍ ബിരുദം/ഡിപ്ലോമ) പിഴയും അടയ്‌ക്കേണ്ടിവരും.സ്പെഷ്യാലിറ്റികളെ അടിസ്ഥാനമാക്കിയും പിഴകള്‍ നിശ്ചയിച്ചിട്ടുണ്ട്.

പ്രീ-ക്ലിനിക്കല്‍ സീറ്റുകള്‍ക്ക് (അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫോറൻസിക് മെഡിസിൻ), റദ്ദാക്കല്‍ ഫീസ് ഒരു ലക്ഷം രൂപയും ഫോർഫിഷർ ഫീസും ഉണ്ടാകും.പാരാ-ക്ലിനിക്കല്‍ സീറ്റുകള്‍ക്ക് (ഫാർമക്കോളജി, പാത്തോളജി, മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിൻ) രണ്ടു ലക്ഷം രൂപ (ഡിഗ്രി) അല്ലെങ്കില്‍ 75,000 രൂപ (ഡിപ്ലോമ) ആണ് പിഴ.കൂടാതെ, സർവീസിലുള്ള ഉദ്യോഗാർത്ഥികള്‍ കുറഞ്ഞത് ഒരു നിശ്ചിത കാലയളവ് (സർക്കാർ തസ്തികകള്‍ക്ക് മൂന്ന് വർഷം, നിയമനത്തിലുള്ളവർക്ക് പത്ത് വർഷം) സർക്കാരില്‍ സേവനമനുഷ്ഠിച്ചിരിക്കണം.

അല്ലെങ്കില്‍ അവരുടെ പരിശീലനച്ചെലവ് തിരികെ നല്‍കണം. അതില്‍ സ്റ്റൈപ്പൻഡ്, അലവൻസുകള്‍, ട്യൂഷൻ എന്നിവയോടൊപ്പം 50 ലക്ഷം രൂപ (ഡിഗ്രി) അല്ലെങ്കില്‍ 25 ലക്ഷം രൂപ (ഡിപ്ലോമ) പിഴയും ഉള്‍പ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group