ബംഗളൂരു : ആര്‍എസ്എസ് പരിപാടികൾ തടയാനുള്ള കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ, മിണ്ടാട്ടം മുട്ടി പ്രിയങ്ക് ഖാര്‍ഗെആര്‍എസ്എസ് പരിപാടികൾ തടയാന്‍ ലക്ഷ്യമിട്ട് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭ ഇറക്കിയ ഉത്തരവിന് കര്‍ണ്ണാടക ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി. പൊതുയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ അനുമതി വേണമെന്നായിരുന്നു കര്‍ണ്ണാടക മന്ത്രിസഭ ഉത്തരവിറക്കിയത്.ജന്മഭൂമി ഓണ്‍ലൈന്‍Oct 28, 2025, 11:56 pm IST 11:56 pmആര്‍എസ്എസ് പരിപാടികൾ തടയാനുള്ള കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ, മിണ്ടാട്ടം മുട്ടി പ്രിയങ്ക് ഖാര്‍ഗെകര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)ബംഗളൂരു: ആര്‍എസ്എസ് പരിപാടികൾ തടയാന്‍ ലക്ഷ്യമിട്ട് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭ ഇറക്കിയ ഉത്തരവിന് കര്‍ണ്ണാടക ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി. പൊതുയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ അനുമതി വേണമെന്നായിരുന്നു കര്‍ണ്ണാടക മന്ത്രിസഭ ഉത്തരവിറക്കിയത്. ആര്‍എസ്എസ് പരിപാടികള്‍ തടയുകയായിരുന്നു ഗൂഢലക്ഷ്യം. ഈ ഉത്തരവ് ചൊവ്വാഴ്ച കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. താല്‍ക്കാലികമാണ് സ്റ്റേ എങ്കിലും ഇനി കോടതി ഈ കേസില്‍ വാദം കേള്‍ക്കുക നവമ്പര്‍ 17ന് മാത്രമാണ്. ഇതോടെ ഒക്ടോബര്‍ 19ന് കര്‍ണ്ണാടകയിലെ ചിറ്റാപൂരില്‍ ആര്‍എസ് എസ് റൂട്ട് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത് നടന്നില്ലെങ്കിലും നവമ്പര്‍ 17ന് മുമ്പായി മറ്റൊരു ദിവസം ആ മാര്‍ച്ച് നടത്തുന്നതിന് ഇപ്പോഴത്തെ ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ തടസ്സമുണ്ടാകില്ല. അതിനാല്‍ ഇനി തടസ്സം കൂടാതെ മാര്‍ച്ച് നടത്താനാകും.കോടതി വിധിയോട് പ്രതികരിക്കാതെ മൗനം പാലിക്കുകയാണ് പ്രിയങ്ക് ഖാര്‍ഗെ. കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസിനെ നിരോധിക്കുമെന്നതുള്‍പ്പെടെ ഒട്ടേറെ എതിര്‍പ്രസ്താവനകള്‍ നടത്തിയ നേതാവാണ് കര്‍ണ്ണാടകത്തിലെ മന്ത്രി കൂടിയായ പ്രിയങ്ക് ഖാര്‍ഗെ.പ്രിയങ്ക് ഖാർഗെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആർഎസ്എസിനെ നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. ഈ ഹൈക്കോടതി വിധിയിലൂടെ സംസ്ഥാന സർക്കാരിന് വായടയ്‌ക്കേണ്ടിവരും. കാരണം ഇന്ന് നീതിയുടെ വിജയമാണ്. സിദ്ധരാമയ്യ സർക്കാരിന് ഇതൊരു വലിയ തിരിച്ചടിയാണ്..”- കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു.കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് നാഗപ്രസന്നയാണ് സിദ്ധരാമയ്യ സര്‍ക്കാരിന് മുഖത്തടി കൊടുക്കുന്ന ഈ വിധി പ്രസ്താവിച്ചത്. കേസ് നവംബർ 17ന് വീണ്ടും പരിഗണിക്കും. കേസില്‍ അപ്പീൽ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
 
