വിവാഹസമയത്ത് വധുവിന് മാതാപിതാക്കള്‍ നല്‍കുന്ന സ്വർണവും പണവും അവരുടെ ധനമാണെന്നും ഇതിനൊന്നും തെളിവുണ്ടാകില്ലെന്നുമുള്ള ഹൈക്കോടതി ഉത്തരവ് വിവാഹമോചിതരാകുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയാകുന്നു.വിവാഹമോചിതരാകുന്ന സ്ത്രീകള്‍ വിവാഹസമയത്ത് മാതാപിതാക്കള്‍ നല്‍കിയ സ്വർണവും പണവും തിരികെയാവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹർജി ഫയല്‍ചെയ്യുമ്ബോള്‍ തെളിവില്ലെന്നതിന്റെ പേരില്‍ നിഷേധിക്കപ്പെടാറുണ്ട്. സ്വർണം വാങ്ങിയതിന്റെ ബില്ലടക്കം ഹാജരാക്കാൻ കഴിഞ്ഞില്ലെന്നതിന്റെ പേരിലാണ് ഇത്തരം ഹർജികള്‍ നിഷേധിക്കാറ്.
ഇതിനൊരു പരിഹാരമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ പറഞ്ഞു. തെളിവുനിയമത്തിന്റെ കാർക്കശ്യത്തിനപ്പുറമുള്ള പരിശോധന ഇത്തരം വിഷയത്തില്‍ ആവശ്യമാണെന്ന് ഓർമ്മിക്കുന്നതാണ് വിധിയെന്ന് അഭിഭാഷകയായ റീനാ എബ്രഹാം പറഞ്ഞു.സമ്ബാദ്യം കൂട്ടിവെച്ചാണ് മാതാപിതാക്കള്‍ പലപ്പോഴായി സ്വർണം വാങ്ങാറ്. ഇതിന്റെയൊക്കെ ബില്‍ തെളിവായി ഹാജരാക്കുക അസാധ്യമായിരിക്കും.
ഇത്തരം സാഹചര്യങ്ങളില്‍ കുടുംബകോടതികള്‍ യുക്തമായ തീരുമാനമെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഹൈക്കോടതിവിധിയെന്നും അവർ പറഞ്ഞു.ഫോട്ടോപോലും തെളിവായി സ്വീകരിക്കാൻ കുടുംബകോടതികള്‍ മടിക്കുന്ന കാലത്ത് ഹൈക്കോടതിവിധി വലിയ ആശ്വാസമാണെന്ന് അഡ്വ. ബിനി എലിസബത്തും പറഞ്ഞു. ഫോട്ടോയില്‍ കാണുന്നത് സ്വർണമാണെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് പറഞ്ഞായിരിക്കും പലപ്പോഴും ഇത്തരം തെളിവ് തള്ളാറ്.
ഹൈന്ദവവിവാഹങ്ങളില്‍ വിവാഹസമയത്ത് നല്‍കിയ സ്വത്തിന്റെ വിവരങ്ങള്‍ സമുദായസംഘടനകളുടെ കൈവശമുള്ള ബുക്കുകളില്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍, മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തില്‍ ഇത്തരം നടപടികള്‍ ഉണ്ടാകാറില്ല. അത്തരം കേസുകളില്‍ തെളിവില്ലെന്നതിന്റെ പേരില്‍ സ്വർണമടക്കമുള്ളവ തിരികെവേണമെന്ന ആവശ്യം നിഷേധിക്കപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ഹൈക്കോടതി ഉത്തരവ് ആശ്വാസമായിമാറുകയെന്ന് അഡ്വ. ബിനി എലിസബത്ത് പറഞ്ഞു.വിവാഹസമയത്ത് നല്‍കിയ സ്വത്ത് തിരികെനല്‍കണമെന്നാവശ്യപ്പെട്ട് ഫയല്‍ചെയ്യുന്ന ഹർജികളുടെ ഫീസ് കഴിഞ്ഞവർഷം വർധിപ്പിച്ചിരുന്നു.
നിത്യവും ചിക്കന്‍ കഴിച്ചാല്‍ ക്യാൻസര്‍ ഉറപ്പ്! ഏറ്റവും പുതിയ പഠനം പറയുന്നു
ശരീരം ശ്രദ്ധിക്കുന്ന എല്ലാവരും ഏറെ ഇഷ്ടപ്പെടുന്നത് ചിക്കൻ വിഭവങ്ങളാണ്. പ്രോട്ടീന്‍ ലഭിക്കുന്ന മികച്ച ആകോഗ്യ സ്രോതസായും ചിക്കനെ കണക്കാക്കുന്നു.എന്നാല്‍ ചിക്കന്‍ പ്രേമികളെ നിരാശപ്പെടുത്തികൊണ്ട് നിത്യവും ചിക്കന്‍ കഴിക്കുന്നത് കാന്‍സറിലേക്ക് നയിച്ചേക്കുമെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.2020-25ലെ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഡയറ്ററി ഗൈഡ്‌ലൈന്‍ ഫോര്‍ അമേരിക്കന്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ആഴ്ചയില്‍ 26 ഔണ്‍സ് മൃഗ പ്രോട്ടീനാണ് ശരീരത്തില്‍ എത്തേണ്ടത്. കോഴി, മുട്ട, ലീന്‍ മീറ്റ്‌സ് എന്നിവ അതിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.
എന്നാല്‍ ആഴ്ചയില്‍ 10.5 ഔണ്‍സില്‍ കൂടുതലാണ് കോഴി കഴിക്കുന്നതെങ്കില്‍ അത് മരണസാധ്യത 27 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ കോഴിയിറച്ചി കഴിക്കുന്നത് ദഹനനാളത്തിലെ അര്‍ബുദം വരാനുള്ള സാധ്യത 2.3% വര്‍ധിപ്പിക്കുമെന്ന് പഠനം കണ്ടെത്തി. പുരുഷന്മാരില്‍ ഇത് 2.6 ശതമാനമാണ്.
ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതലുള്ള വെളുത്ത മാംസം കഴിക്കുന്നത് മരണ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് അപകട സാധ്യത കൂടുതല്‍. കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതിനും സംസ്‌കരിച്ച കോഴിയിറച്ചിയുടെ ഫലങ്ങളെ കുറിച്ച് കൂടുതലറിയുന്നതിനും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. വെളുത്തമാംസം ഉപയോഗിക്കുന്നത് മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതലറിയേണ്ടത് പ്രധാനമാണ്. ലോകജനസംഖ്യയിലെ ഭൂരിഭാഗം പേരും ഇത് ആരോഗ്യകരമാണെന്ന് കരുതുന്നവരാണ്. അവര്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്.’ ഗവേഷകര്‍ പറയുന്നു.