Home Featured വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ ആൾക്ക് മരണ സർട്ടിഫിക്കറ്റ് നൽകാത്ത ബിബിഎംപിക്കെതിരെ വിമർശനവുമായി ഹൈക്കോടതി

വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ ആൾക്ക് മരണ സർട്ടിഫിക്കറ്റ് നൽകാത്ത ബിബിഎംപിക്കെതിരെ വിമർശനവുമായി ഹൈക്കോടതി

by admin

ബെംഗളൂരു∙ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ ജെസിബി ഡ്രൈവറുടെ മരണ സർട്ടിഫിക്കറ്റ് നൽകാൻ തയാറാകാത്ത ബിബിഎംപിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 2017 മേയ് 30ന് പെരുവെള്ളത്തിൽ ഒലിച്ചു പോയ എസ്.ശാന്തകുമാറിന്റെ മരണ സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം നൽകാൻ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടു.

ശാന്തകുമാറിന്റെ ഭാര്യ സരസ്വതി നൽകിയ ഹർജിയിലാണ് നടപടി. ശാന്തകുമാറിന്റെ മരണത്തിന് ബിബിഎംപി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയെങ്കിലും മൃതദേഹം കണ്ടെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി മരണ സർട്ടിഫിക്കറ്റ് നൽകാൻ തയാറായില്ല. ഡോക്ടർ മരണം സ്ഥിരീകരിച്ചാലെ സർട്ടിഫിക്കറ്റ് നൽകൂ എന്നായിരുന്നു വിശദീകരണം. ഇതിനെ ചോദ്യം ചെയ്താണ് ഭാര്യ കോടതിയെ സമീപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group