ബാംഗ്ലൂർ ഇൻഫോസിസില്‍ ഓഫീസ് ടോയ്‌ലറ്റിനുള്ളില്‍ ഒളികാമറ വച്ച ജീവനക്കാരനെ കയ്യോടെ പിടികൂടി ജീവനക്കാരി.ഇൻഫോസിസില്‍ സീനിയർ അസോസിയേറ്റായി ജോലി ചെയ്യുന്ന നാഗേഷ് സ്വപ്‌നില്‍ മാലിയാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.തന്റെ ദൃശ്യങ്ങള്‍ പകർത്തുന്നതായി സംശയം തോന്നിയ സ്ത്രീ അലാറം മുഴക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ മറ്റു ജീവനക്കാരുടെ സാന്നിധ്യത്തിലാണ് ജീവനക്കാരി നാഗേഷിനെ പിടികൂടിയത്. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇത് സ്ത്രീയുടെ സാന്നിധ്യത്തില്‍ ഹ്യൂമൻ റിസോഴ്‌സ് ഉദ്യോഗസ്ഥർ തന്നെ നശിപ്പിച്ചു കളഞ്ഞു.
തലശേരിയില്‍ ബി.ജെ.പി നേതാക്കളേ വധിക്കാനുള്ള പദ്ധതി പൊളിഞ്ഞു
ജൂലൈ 1നു രാത്രി തലശേരിയി മാഹി അതിർത്തിയില്‍ തലശേരിയില്‍ ബി.ജെ.പി നേതാക്കളേ വധിക്കാനുള്ള പദ്ധതി പൊളിഞ്ഞു. പോലീസിന്റെ സമയോചിതമായ ഇടപെടലും കൊലപാതക സംഘത്തില്‍ നിന്നും വിവരങ്ങള്‍ ചോർന്നതുമാണ് ബി ജെ പി നേതാക്കളുടെ ജീവൻ രക്ഷപെടാനും വലിയ രാഷ്ട്രീയ സംഘർഷം ഇല്ലാതാകാനും കാരണമായത്.സംഘർഷം ഉണ്ടാക്കി നാട് വിടാമെന്ന തീരുമാനമാണ് മാഹി_ കേരള പോലീസുക്കാർ പൊളിച്ചത്. വളയം സ്വദേശിയുടെ നേതൃത്വത്തില്‍ തലശ്ശേരിയിലെ ബി.ജെ.പി.കൗണ്‍സിലറെയും മാഹി ചെറുകലായി സ്വദേശിയായ ബി.ജെ.പി.നേതാവിനെയും അക്രമിക്കാൻ പദ്ധതി ഉണ്ടായിരുന്നു. ഇതാണ് ഇരു സംസ്ഥാനത്തെയും പോലീസ് സംഘം പൊളിച്ച് അടക്കിയത്..
മുൻപ് രണ്ട് അക്രമങ്ങള്‍ ഉണ്ടായ പ്രദേശങ്ങളാണ് ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ പാറാല്‍. അതിന് തൊട്ടപ്പുറമാണ് പുതുച്ചേരി സംസ്ഥാനത്തെ മാഹിയുടെ ഭാഗമായ പള്ളൂർ.ഇവിടെ നിരവധി കൊലപാതകങ്ങളും സംഘർഷവും നടന്നിരുന്നു. അതിനിടയിലാണ് ചെറിയ പ്രശ്നങ്ങള്‍ ഉടലെടുത്തത്.ബി.ജെ.പി.നേതാവിൻ്റെ വീടിന് നേരെ ബോംബേറ് നടന്നു. അതിനിടയില്‍ സി.പി.എം.പ്രവർത്തകർക്കും അക്രമണം നടന്നു.ഇതിനിടയില്‍ ആണ് ഇന്നലെ രാത്രിയില്‍ ഇരു സംഘവും അക്രമണത്തിന് നേർക്കുനേരെ വന്നത്. ഇത് ഒറ്റിയതും ഇവരെ കൂട്ടത്തില്‍ ഉള്ള വരും.
പല കൊല കേസുകളിലും പ്രതികളായ നല്ല നടപ്പിന് നടക്കുന്ന ഇരുപാർട്ടികളിലും പെട്ട വരാണ് ഇത് പോലീസിന് വിവരം നല്കിയത്.ഇതോടെ പോലീസ് ഉണർന്ന് പ്രവർത്തിച്ചു. സി.പി.എം പ്രവർത്തകൻ കണ്ണി പൊയില്‍ ബാബുവധ കേസിലെപ്രതികളുടെ നേതൃത്വത്തില്‍ ആണ് ആസൂത്രണം നടന്നത് എന്നാണ് പോലീസിനു ലഭിച്ച വിവരം.മാഹി ചാലക്കര എക്സല്‍സ്കൂളിന് സമീപം കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയ സംഘവും ഇതിന് പിന്നില്‍ ഉണ്ടെന്ന് എന്ന് പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. നിരവധി വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ കടന്നു പോകുന്ന സ്ഥലമാണ് ഇത്.അക്രമം നടന്നാല്‍ ഈ സംഘത്തിന് ലഹരി ഉല്പന്നങ്ങള്‍ വില്പന നടത്താം. പോലീസ് കൊല കേസുകളിലെ പിന്നാലെയും പോകും.കേരള പോലീസിനും മാഹി പോലീസിനും ഒരു പൊൻ തൂവല്‍ കൂടി ആകുകയാണ് കഴിഞ്ഞ ദിവസം രാത്രി നടന്ന ഓപ്പറേഷൻ