
ബംഗളൂരു: പുതുവത്സര ആഘോഷങ്ങള്‍ക്കും മറ്റും പുതിയ നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നതിനാലും ദിനംപ്രതി ഒമൈക്രോണ്‍ കേസുകളുടെ വര്‍ധനവും കണക്കിലെടുത്താണ് കര്‍ണാടക സര്‍ക്കാര്‍ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പുതിയ നിയന്ത്രണം ഏര്‍പ്പാടാക്കുന്നത്.
ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെട്ടുത്തിയിരിക്കുന്നതെന്നും ഈ കാലയളവില്‍ ആളുകളുടെ കൂടിചേരലുകളും, ആഘോഷങ്ങളും അനുവദിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
പുതുവത്സര ആഘോഷത്തിന്റ ഭാഗമായി പൊതു ആഘോഷങ്ങള്‍ നിയന്ത്രിക്കണമെന്നും, അതേസമയം അമ്പത് ശതമാനം ആളുകളുടെ പ്രവേശനത്തോടെ പബ്ബുകളിലും, ക്ലബ്ബുകളിലും, റസ്റ്റോറന്റുകളിലും, ആഘോഷിക്കാമെന്നും എന്നാല്‍ ഡിജെ പോലുള്ള പ്രത്യേക പരിപാടികള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്നിരുന്നുവെന്നും ഒമൈക്രോണ്‍ വര്‍ധനവും, കോവിഡ് വര്‍ധനവും ആഘോഷത്തിനിടെ എല്ലാവരുടെ മനസ്സിലും വേണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായപ്രകാരമാണ് സംസ്ഥാന വ്യാപകമായി ആള്‍ക്കൂട്ടം ചേര്‍ന്നുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാന വ്യാപകമായിആള്‍ക്കൂട്ടം ചേര്‍ന്നുള്ള പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ താീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെസ്റ്റോറന്റുകളിലും, ക്ലബ്ബുകളിലും, ഡിജെ പാര്‍ട്ടികളോ മറ്റോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബിലും, റസ്റ്റോറന്റുകളിലും 50 ശതമാനം ആള്‍ക്ക് പ്രവേശിക്കാമെന്നും എന്നാല്‍ ഡിജെ പാര്‍ട്ടികളോ മറ്റോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പാര്‍ട്ട്‌മെന്റുകളിലും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നും ഡിജെ പാര്‍ട്ടികള്‍ പോലുള്ള ആഘോഷങ്ങള്‍ നടത്തരുതെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് റസിഡന്റ് അസോസിയേഷന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ വിശദമായ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒമൈക്രോണിന്റെയും കോവിഡിന്റെയും വര്‍ധനവിന്റെ ഭാഗമായി സംസ്ഥാനത്താകമാനം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനമായിരുന്നു കര്‍ണാടക. അതിനാല്‍ തന്നെ അന്ന് മുതല്‍ കര്‍ശന നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ കേന്ദ്രസര്‍ക്കാരും പുതുവത്സര ക്രിസ്തുമസ് ആഘോഷങ്ങള്‍ പരമാവധി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഒമൈക്രോണ്‍ കൂടി വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും, ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഇടയില്‍ കോവിഡിനെയും, ഒമൈക്രോണിനെയും മറക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കും ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും. മൂന്ന് ഘട്ടങ്ങളിലായാണ് കര്‍ണാകയില്‍ കോവിഡ് പരിശോധന നടത്തേണ്ടതെന്നും കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഒമൈക്രോണ്‍ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. ഒന്നാംദിവസം, മൂന്നാം ദിവസം, എട്ടാം ദിവസം, എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തേണ്ടതെന്നും കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ കേവിഡ് മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകല്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് 200 കേസുകളാണ് ഇതു വരെ സ്ഥിരീകരിച്ചത്. 77 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ദില്ലിയിലുമാണ് ഏറ്റവുമധികം ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 54 കേസുകള്‍ വീതമാണ് ഇരു സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തത്. തെലങ്കാനയില്‍ 20 കേസുകളാണ് രേഖപ്പെടുത്തി. കര്‍ണാടക 19, രാജസ്ഥാന്‍ 18, കേരളം 15, ഗുജറാത്ത് 14, എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്. ഇന്ന് രാജ്യത്താകമാനം 5326 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചാല്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം മുംബൈയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. അടച്ചിട്ട ഇടങ്ങളില്‍ അന്‍പത് ശതമാനം മാത്രമോ ആള്‍കാര്‍ക്ക് പ്രവേശനമുള്ളു. തുറന്ന സ്ഥലങ്ങളില്‍ 25 ശതമാനം പേര്‍ മാത്രമേ ചേരാന്‍ പാടൂള്ളു എന്നാണ് നിര്‍ദേശം.
അതിനിടെ ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതും വെട്ടിലാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിന്റെ സംരക്ഷണം മൂന്ന് മാസത്തിനകം ഡെല്‍റ്റ വേരിയന്റിനെതിരെ ഇല്ലാതാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. നേരത്തെ വന്ന ലാന്‍സെറ്റ് പഠനത്തില്‍ കൊവിഷീല്‍ഡ് ഡെല്‍റ്റയ്ക്കെതിരെ ഫലപ്രദമാണെന്ന് പറഞ്ഞിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ഡ സ്വീകരിച്ചവരില്‍ 63 ശതമാനം സംരക്ഷണമാണ് പറഞ്ഞിരുന്നത്. ചെറിയ തരത്തിലുള്ള രോഗലക്ഷണമോ ഗുരുതരമോ ആയതിനെ 81 ശതമാനം പ്രതിരോധിക്കാനും കൊവിഷീല്‍ഡിന് സാധിക്കുമെന്നും നേരത്തെ വന്ന പഠനത്തില്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.
അതേസമയം ഇന്ത്യന്‍ വാക്സിനുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കൊവിഷീല്‍ഡ് എന്ന വാക്‌സിനാണ്. വിദേശരാജ്യങ്ങളിലും ഇത് നിരവധി പേരാണ് ഉപയോഗിക്കുന്നത്. കാരണം മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് വില വളരെ കുറവാണെന്നത് തന്നെയാണ്. എംആര്‍എന്‍എ വാക്സിനുകളെ അപേക്ഷിച്ച് ശേഖരണത്തിന് വലിയ ബുദ്ധിമുട്ടില്ലാത്തതും കൊവിഷീല്‍ഡിനെ പലരാജ്യങ്ങള്‍ക്കും പ്രിയങ്കരമാക്കിയിട്ടുണ്ട്. വാക്സിന്‍ ഡോസുകള്‍ രണ്ടും സ്വീകരിച്ച പല രാജ്യങ്ങളിലും രോഗ തീവ്രത വര്‍ധിച്ച കാര്യവും പഠനത്തില്‍ പറയുന്നുണ്ട് എന്നതും ആശഹ്ക വര്‍ധിപ്പിക്കുന്നതാണ്. പുതിയ വകഭേദത്തിന് വാക്സിന്‍ പ്രതിരോധത്തെ മറികടക്കാനാവുമെന്നാണ് ഇതിലൂടെ തെളിയുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഘട്ടം ഘട്ടമായി വാക്സിന്‍ പ്രതിരോധം കുറഞ്ഞ് വരുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.
