ബെംഗളൂരു : മെട്രോയില്‍ ഒഴിവ്. സിസ്റ്റംസ് വിഭാഗത്തില്‍ കരാർ/ഡെപ്യൂട്ടേഷൻ നിയമനങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.ചീഫ് എഞ്ചിനീയർ (4), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (6), എക്സിക്യൂട്ടീവ് എഞ്ചിനീയർ (5), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (5), അസിസ്റ്റന്റ് എഞ്ചിനീയർ (7) ഉള്‍പ്പെടെ 27 തസ്തികകളാണുള്ളത്.പ്രതിമാസം ശമ്ബളംചീഫ് എഞ്ചിനീയർ 2,06,250, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ-1,64,000; എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 1,06,250; അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 81,250; അസിസ്റ്റന്റ് എഞ്ചിനീയർക്ക് 62,500. കരാർ ജീവനക്കാർക്ക് യാത്രാബത്ത, ജിഎംസി, ജിപിഎ, എൻപിഎസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഡെപ്യൂട്ടേഷൻ ജീവനക്കാർക്ക് മാതൃ സ്ഥാപനത്തിലെ ശമ്ബളവും ബിഎംആർസിഎല്‍ അലവൻസുകളും ഉണ്ടാകും. മൂന്ന് വർഷത്തേക്കുള്ള കരാർ പ്രകടനമനുസരിച്ച് ദീർഘിപ്പിക്കും. മൂന്ന് മാസത്തെ നോട്ടീസോ തുല്യമായ ശമ്ബളമോ നല്‍കി കരാർ അവസാനിപ്പിക്കാം.അപേക്ഷകള്‍ “APPLICATION FOR THE POST OF (തസ്തികയുടെ പേര്)” എന്ന് കവറിന് മുകളില്‍ രേഖപ്പെടുത്തി, ജനറല്‍ മാനേജർ (എച്ച്‌ആർ), ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ്, III ഫ്ലോർ, BMTC കോംപ്ലക്സ്, കെ.എച്ച്. റോഡ്, ശാന്തിനഗർ, ബെംഗളൂരു 560027 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ്/കൊറിയർ വഴി അയയ്ക്കണം.
ഓണ്‍ലൈൻ അപേക്ഷകള്‍ക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 24 ആണ്. ഒപ്പിട്ട പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ 30 വൈകിട്ട് 4 മണിക്കകം ലഭിക്കണം.പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 8 ആണ്. ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാർക്കും പ്രായോഗിക പരിശീലനം നേടാൻ ഇത് മികച്ച അവസരമാണ്.ആകെ 86 അപ്രന്റീസ് ഒഴിവുകളാണ് ഉള്ളത്. ഫിറ്റർ വിഭാഗത്തില്‍ 70 ഒഴിവുകള്‍, ഇലക്‌ട്രീഷ്യൻ വിഭാഗത്തില്‍ 10 ഒഴിവുകള്‍, ഇലക്‌ട്രോണിക്സ് മെക്കാനിക് വിഭാഗത്തില്‍ 30 ഒഴിവുകള്‍ എന്നിങ്ങനെയാണ് പ്രധാന തസ്തികകള്‍. കൂടാതെ, മെഷീനിസ്റ്റ് – 15, ടർണർ – 15, മെഷീനിസ്റ്റ് ഗ്രൈൻഡർ – 2, മെക്കാനിക് ഡീസല്‍ – 5, മെക്കാനിക് R&AC – 5, വെല്‍ഡർ – 4 എന്നിങ്ങനെയാണ് മറ്റ് ട്രേഡുകളിലെ ഒഴിവുകള്‍.അപേക്ഷകർക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഇൻഡസ്ട്രിയല്‍ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) യോഗ്യത നിർബന്ധമാണ്. 14 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. സർക്കാർ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും.താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. പ്രായം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കില്‍), ആധാർ കാർഡ് എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യണം.അപ്രന്റീസ് നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റാണ് ആദ്യ ഘട്ടം. ജനറല്‍, SC/ST, OBC, PWD, EWS വിഭാഗങ്ങള്‍ക്ക് നിബന്ധനകള്‍ക്കനുസരിച്ച് പ്രത്യേക മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാർത്ഥികളെ രേഖാ പരിശോധനയ്ക്കായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, ഭാനൂർ യൂണിറ്റിലേക്ക് വിളിക്കും. രേഖകള്‍ വിജയകരമായി പരിശോധിച്ചുറപ്പിച്ച ശേഷം, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രാഥമിക നിയമന കത്തുകള്‍ നല്‍കും.