Home Featured എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ചതുപ്പ് നിലത്തു ഇടിച്ചിറക്കി : ഭാര്യയടക്കം അഞ്ചുപേർ ആശുപത്രിയിൽ

എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ചതുപ്പ് നിലത്തു ഇടിച്ചിറക്കി : ഭാര്യയടക്കം അഞ്ചുപേർ ആശുപത്രിയിൽ

by admin

കൊച്ചി: ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇന്ന് രാവിലെ നിയന്ത്രണം തെറ്റി പനങ്ങാട് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ചതുപ്പിലിറങ്ങി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും പരിക്കില്ല. എമര്‍ജന്‍സി ലാന്റിംഗ് ആയിരുന്നു.

യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്ബില്‍ ഇടിച്ചിറക്കുകയായിരുന്നു. ജനവാസകേന്ദ്രമായ ഈ സ്ഥലത്തിന്റെ സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group