Home Featured ബെംഗളൂരു: മഴ ശക്തം ;5 ജില്ലകളിൽ ഓറഞ്ച് അലേർട്

ബെംഗളൂരു: മഴ ശക്തം ;5 ജില്ലകളിൽ ഓറഞ്ച് അലേർട്

by admin

ബെംഗളൂരു: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ചുജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബീദർ, കലബുറഗി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. ബാഗൽകോട്ട്, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ എന്നീജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശ ജില്ലകളിൽ വ്യാഴാഴ്ചയും ശക്തമായി മഴ പെയ്തു. അടുത്ത 36 മണിക്കൂറിനിടെ ബീദർ, യാദ്ഗിർ, കലബുറഗി ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ബെംഗളൂരുവിൽ വ്യാഴാഴ്ച മഴ കുറവായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും ശക്തമായ മഴ പെയ്തില്ല.

You may also like

error: Content is protected !!
Join Our WhatsApp Group