ബെംഗളൂരു : കർണാടകത്തിൽ മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേർ മരിച്ചു. ബീദർ സ്വദേശി മല്ലപ്പ ശരണപ്പ (25), ഹാവേരി സ്വദേശി മഞ്ജു നായക് എന്നിവരാണ് മരിച്ചത്.
ബീദറിലെ ബസവകല്യാണിൽ തോട് മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മല്ലപ്പ ശരണപ്പ മരിച്ചത്. തുംഗഭദ്ര നദിയിൽ കൈകഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മഞ്ജുനാഥ ബസവരാജ മരിച്ചത്. കലബുറഗി ജെവരാഗി സ്വദേശിയായ ബസമ്മ വീടിന്റെ ഭിത്തി തകർന്ന് മരിക്കുകയായിരുന്നു.
ഹൊന്നാവറിൽ രാമതീർഥ നദിയിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മണികാന്ത മഞ്ജുനാഥ നായകിന്റെ ജീവൻപൊലിഞ്ഞത്. കഴിഞ്ഞ ദിവസം ഉഡുപ്പി ജില്ലയിലെ അരസിനഗുണ്ടി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായിരുന്നു. വെള്ളം കൂടുതലായതിനാൽ ആളുകൾ ജലാശയങ്ങൾക്കരികെ പോകരുതെന്ന് മുന്നറിയിപ്പുണ്ട്