Home Featured മഴക്കെടുതിയിൽ ബംഗളുരു : 12 വയസ്സുള്ള കുട്ടി അടക്കം രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

മഴക്കെടുതിയിൽ ബംഗളുരു : 12 വയസ്സുള്ള കുട്ടി അടക്കം രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

by admin

ബംഗളുരു: ബംഗളുരുവിനെ കണ്ണീരിലാഴ്ത്തി പെരുമഴ തുടരുന്നു. നഗരത്തിൽ 12 വയസ്സുള്ള കുട്ടി അടക്കം രണ്ട് പേർ ഷോക്കേറ്റ് മരിച്ചത് നാടിനെയാകെ നൊമ്പരത്തിലാക്കി. ഇന്ന് വൈകിട്ട് ബി ടി എം ലേ ഔട്ടിലെ എൻ എസ് പാളയയിലെ ഒരു അപ്പാർട്മെന്റിൽ ആണ് അപകടം ഉണ്ടായത്. അപാർട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകൻ ദിനേശ് (12), അവിടത്തെ താമസക്കാരൻ ആയ മൻമോഹൻ കാമത്ത് (63) എന്നിവർ ആണ് മരിച്ചത്. വീടിന് താഴെ വെള്ളം കയറിയതിനെത്തുടർന്ന് ഇത് അടിച്ചു കളയാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോൾ ആണ് അപകടമുണ്ടായത്.

മോട്ടോർ പ്ലഗ് ചെയ്തതിന് പിന്നാലെ മൻമോഹൻ കാമത്തിന് ഷോക്കേറ്റു. തൊട്ടരികെ നിന്ന കുട്ടിക്കും ഷോക്ക് ഏൽക്കുകയായിരുന്നു. ഇതോടെ ബംഗളുരുവിൽ മാത്രം മഴക്കെടുതിയിൽ മരണം മൂന്നായി. നാളെയും ബംഗളുരുവിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. വിവിധ ഐ ടി കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.

കേണല്‍ സോഫിയ ഖുറേഷി പരാമര്‍ശം: മന്ത്രിക്ക് മാപ്പില്ല ; കേസ് മുറുക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി : കേണല്‍ സോഫിയ ഖുറേഷി ഭീകരരുടെ സഹോദരിയാണെന്ന തരത്തില്‍ മദ്ധ്യപ്രദേശ് ആദിവാസി ക്ഷേമ മന്ത്രി വിജയ് ഷാ നടത്തിയ പരാമർശങ്ങള്‍ വൃത്തികെട്ടതും നീചവും ലജ്ജാകരവുമെന്ന് സുപ്രീംകോടതി.സായുധ സേനയെ സംബന്ധിച്ച്‌ നിർണായക വിഷയമായതിനാല്‍ മന്ത്രിക്കെതിരായകേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) വിട്ടു. അതേസമയം, അറസ്റ്റ് തടഞ്ഞു.മന്ത്രി അന്വേഷണവുമായി സഹകരിക്കണം.

സുപ്രീംകോടതി നേരിട്ട് മേല്‍നോട്ടം വഹിക്കില്ലെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കും. പ്രത്യേക അന്വേഷണസംഘം തല്‍സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം. മേയ് 28ന് വീണ്ടും പരിഗണിക്കും.പരസ്യമായി മാപ്പു പറഞ്ഞെങ്കിലും അതില്‍ ആത്മാർത്ഥതയില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ചിലർക്ക് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് മാപ്പുപറച്ചില്‍. ചിലർ മുതലകണ്ണീരൊഴുക്കും. ഇതിലേതാണ് മന്ത്രിയുടെ മാപ്പു പറച്ചിലെന്ന് കോടതി ചോദിച്ചു.

ആത്മാർത്ഥതയില്ലാത്ത മാപ്പ് സ്വീകാര്യമല്ല. നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോടതിക്ക് അറിയാം. ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് വിമർശിച്ചു.‌സ്വമേധയാ കേസെടുക്കാൻ ഉത്തരവിട്ട മദ്ധ്യപ്രദേശ് ഹൈക്കോടതി നടപടിയും അന്വേഷണ മേല്‍നോട്ടം വഹിക്കാനുള്ള തീരുമാനവും ചോദ്യം ചെയ്‌ത് വിജയ് ഷാ സമർപ്പിച്ച രണ്ടു ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചും മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group