ബംഗളൂരു: ജൂലൈ 12 വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന് ബംഗളൂരുവിലെ കാലാവസഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സി.എസ്. പാട്ടീല്‍ അറിയിച്ചു.
ശിവശമാഗ്ഗയിലെ ആഗുംബെ മേഖലയില്‍ കഴിഞ്ഞ ദിവസം 34 മി.മീറ്റർ മഴയാണ് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന പ്രദേശമാണ് ആഗുംബെ. തുംഗ നദി നിറഞ്ഞൊഴുകുന്നതിനാല്‍ ശിവമൊഗ്ഗയിലും ശൃംഗേരിയിലും പല മേഖലയിലും ജലനിരപ്പുയർന്നിട്ടുണ്ട്. ഉഡുപ്പിയില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മുൻകരുതലെന്ന നിലയില്‍ ജില്ല ഭരണകൂടം മാറ്റിപ്പാർപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്. ഉത്തര കന്നട, ദക്ഷിണ കന്നട ജില്ലകളിലും കനത്ത മഴ ലഭിച്ചിരുന്നു.