മംഗളൂരു: രണ്ടുദിവസമായി ദക്ഷിണ കന്നഡയിൽ മഴ കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിൽ പെയ്ത കനത്ത മഴയിൽ അഞ്ചുപേർ മരിച്ചു. മൂന്നുകോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ജില്ലയിൽ റവന്യൂവകുപ്പധികൃതർ കണക്കാക്കിയത്.
ഉള്ളാളിലെ പിലാർ സ്വദേശി സുരേഷ് ഗാട്ടി, ബാഗൽകോട്ട് സ്വദേശി സന്തോഷ്, മൂഡബിദ്രി സ്വദേശി നിരഞ്ജൻ, ബണ്ട്വാൾ സ്വദേശി സറീന, സുള്ള്യ സ്വദേശി നാരായണ എന്നിവരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ജില്ലാ ഭരണകൂടം നഷ്ടപരിഹാരമായി നൽകി. ജില്ലയിൽ 27 വീടുകൾ പൂർണമായും 83 വീടുകൾ ഭാഗികമായും തകർന്നു. 300-ലേറെ വൈദ്യുതത്തൂണുകൾ, വൈദ്യുതിവിതരണ കമ്പികൾ, 50 ട്രാൻസ്ഫോർമറുകൾ എന്നിവയും തകർന്നിട്ടുണ്ട്. പൂർണമായും തകർന്ന വീടുകളുടെ ഉടമകൾക്ക് 1.2 ലക്ഷം രൂപയും ഭാഗികമായി തകർന്ന വീടുകളുടെ ഉടമകൾക്ക് 6500 രൂപയും നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
തക്കാളി വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി> തക്കാളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കുറഞ്ഞനിരക്കില്‍ തക്കാളി വില്‍ക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷൻ, നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനും ആന്ധ്രാപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും തക്കാളി സംഭരിക്കും. ഡല്‍ഹി,ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെ നഗരങ്ങളിലെ കേന്ദ്രങ്ങളില്‍ വിലകുറച്ച് തക്കാളി വില്‍ക്കും.
അഖിലേന്ത്യാശരാശരിയേക്കാള്‍ കൂടുതല്‍ വിലയുള്ള കേന്ദ്രങ്ങളില്‍, കഴിഞ്ഞ ഒരുമാസമായി ചില്ലറവിലയില്‍ ഉണ്ടായിട്ടുള്ള മൊത്തംവര്‍ദ്ധനവ് കണക്കാക്കിയാണ് വില്‍പ്പന നടത്താനുള്ള കേന്ദ്രങ്ങള്‍ തീരുമാനിച്ചത്. തക്കാളി വില രാജ്യത്തിന്റെ പലഭാഗത്തും 200 രൂപയ്ക്ക് മുകളിലേക്ക് പോയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.