തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തു മഴ കനക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും വയനാട്ടില്‍ നാളെയും കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തു ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരും. ഇന്നലെ കൊച്ചി (20.2 മില്ലിമീറ്റര്‍), ആലപ്പുഴ (9.8), കോട്ടയം (6.8), തിരുവനന്തപുരം (2.3) മഴ ലഭിച്ചതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി തിങ്കളാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നത്തോടെ തീവ്രമാകുമെന്നും തുടര്‍ന്നു മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണു മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ലെങ്കിലും കര്‍ണാടക തീരത്തു വിലക്കുണ്ട്. ചുഴലിക്കാറ്റ് വ്യാഴാഴ്ച വരെ വടക്കുപടിഞ്ഞാറുദിശയില്‍ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സഞ്ചരിച്ച ശേഷം പിന്നീടു ബംഗ്ലദേശ്, മ്യാന്‍മര്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം.
നടന്‍ ഹരീഷ് പേങ്ങന്‍ ആശുപത്രിയില്‍; ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍
നടന്‍ ഹരീഷ് പേങ്ങന്‍ ഗുരുതരാവസ്ഥയില്‍. എറണാകുളം അമൃത ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
അടിയന്തര കരള്‍ മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വയറുവേദനയുമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കരള്‍ രോഗമാണെന്ന് കണ്ടെത്തുന്നത്. ഹരീഷിന്‍റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറാണ്. എന്നാല്‍ ശസ്ത്രക്രിയയ്ക്കായി വലിയ തുക ആവശ്യമാണ്.
ഹരീഷ് പേങ്ങന്റെ ചികിത്സയ്ക്കുള്ള പണത്തിനായി സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥന നടത്തി. ശസ്ത്രക്രിയയ്ക്കായി ഭാരിച്ച തുകയാണ് വേണ്ടതെന്ന് ഹരീഷിന്‍റെ സുഹൃത്തും സംവിധായകനുമായ മനോജ് കെ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. നടന്മാരായ നന്ദന്‍ ഉണ്ണി, സുബീഷ് സുധി അടക്കമുള്ളവരും സോഷ്യല്‍ മീഡിയയിലൂടെ ഹരീഷ് പേങ്ങനുവേണ്ടി സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി ചിത്രങ്ങള്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ഹരീഷ് പേങ്ങന്‍. ഹരീഷ് പേങ്ങന്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. താരത്തിന് ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
മനോജ് കെ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
”അഭ്യര്‍ത്ഥന
Let’s join hands to SAVE A LIFE.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്ത കലാകാരന്‍, ഹരീഷ് പേങ്ങന്‍ (48yrs) Actor Harish Pengan Harish Nair Harish Mk
എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്..
ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവര്‍ ദാനം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.
അതീവ ഗുരുതരാവസ്ഥയില്‍ നിലവില്‍ ന്യുമോണിയ പിടിപ്പെട്ട് ICUല്‍ ജീവിതത്തോട് മലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരില്‍ കണ്ടിരുന്നു. ഡോക്ടര്‍മാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടര്‍ന്നുള്ള ഓരോ ദിവസവും ഹരീഷിന് നിര്‍ണായകമാണ്…
സര്‍ജറിക്കും തുടര്‍ചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 – 40 ലക്ഷം രൂപ കണ്ടെത്തുവാന്‍ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോര്‍ക്കുകയാണ്. ഈ ജീവന്‍ രക്ഷാപ്രയത്നത്തില്‍ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യര്‍ത്ഥന…