Home കർണാടക ബെംഗളൂരു$വിൽ കനത്ത മഴ ; നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്

ബെംഗളൂരു$വിൽ കനത്ത മഴ ; നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്

by admin

ബെംഗളൂരു: ഇന്നലെ രാത്രി 30-40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിനൊപ്പം പെയ്‌ത ഇടിമിന്നലോടെയുള്ള മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. റോഡുകൾ വെള്ളത്തിനടിയിലായി, ഗതാഗതക്കുരുക്കും ഉണ്ടായി. രാത്രി 11.30 വരെ ബെംഗളൂരു നഗരത്തിൽ 21.6 മില്ലിമീറ്റർ മഴയും എച്ച്എഎൽ വിമാനത്താവളത്തിൽ 6.7 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നഗരത്തിന്റെ കിഴക്കൻ, വടക്കുകിഴക്കൻ ഭാഗങ്ങളിലും കോർ ഏരിയകളിലുമാണ് മഴ പെയ്ത‌ത്. തെക്കുപടിഞ്ഞാറൻ മൺസൂൺ വടക്കേ ഇന്ത്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിൽ നിന്നും പിൻവാങ്ങിയെങ്കിലും, ബെംഗളൂരു ഉൾപ്പെടുന്ന തെക്കൻ ഉൾനാടൻ കർണാടകയിൽ അത് ശക്തമായി തുടരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്

ഊബര്‍ യാത്ര റദ്ദാക്കി; യുവതിയെ പിന്തുടര്‍ന്ന് ഡ്രൈവറുടെ ആക്രമണം, വീഡിയോയുമായി യുവതി

ബംഗളുരുവില്‍ യാത്ര റദ്ദാക്കിയതിനെത്തുടർന്ന് യുവതിക്ക് ഊബർ ഓട്ടോ ഡ്രൈവറുടെ ആക്രമണം. ഓട്ടോ ഡ്രൈവർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇട്ടതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.കഴിഞ്ഞ ഒക്ടോബർ രണ്ടിന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.ഊബർ ബുക്ക് ചെയ്തതിന് ശേഷം ഡ്രൈവർ എത്താതെ അഞ്ച് മുതല്‍ ഏഴ് മിനിറ്റിലധികം കാത്തിരിക്കേണ്ടി വന്നുവെന്നും എന്നിട്ടും വണ്ടി എത്തി കാണാത്തതിന് ശേഷമാണ് താൻ യാത്ര റദ്ദാക്കിയതെന്നും അവർ വിശദീകരിച്ചു. ‘

എന്നാല്‍ ഊബർ സ്റ്റാറ്റസില്‍ ‘എത്തി’ എന്ന് കാണിച്ചിരുന്നു, പക്ഷേ ഏറെ കാത്തിരുന്നിട്ടും അദ്ദേഹം വന്നില്ല. ഇങ്ങനെ രണ്ടാമത് ബുക്ക് ചെയ്ത വാഹനത്തില്‍ കുറച്ച്‌ മീറ്റർ മുന്നോട്ട് നീങ്ങിയ ഉടൻ തന്നെ, ഈ ഡ്രൈവർ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട് ഞങ്ങളുടെ വഴി തടയുകയായിരുന്നു, പിന്നീട് തന്റെ വീഡിയോ പകർത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്നും’ യുവതി പറയുന്നു.”ഡ്രൈവർ മാന്യമായും എനിക്ക് മനസ്സിലാകുന്ന ഭാഷയിലും സംസാരിച്ചിരുന്നെങ്കില്‍, ഞാൻ യാത്ര ചെയ്തില്ലെങ്കിലും അദ്ദേഹത്തിന് പണം നല്‍കുമായിരുന്നു.

പക്ഷേ അയാള്‍ എന്നെ ഉപദ്രവിക്കാനും അധിക്ഷേപിക്കാനും ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. അയാള്‍ ഈ നാട്ടുകാരനാണ് എന്നതുകൊണ്ട് നമ്മളെ നിന്ദിക്കാനോ വിവേചനം കാണിക്കാനോ ഭീഷണിപ്പെടുത്താനോ അവകാശം ഉണ്ടോ? “എന്ന് സാമൂഹ്യമാധ്യമത്തില്‍ യുവതി കുറിച്ചത്. പോസ്റ്റിന് പിന്നാലെ, കുറ്റാരോപിതനായ ഡ്രൈവർക്കെതിരെ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ ബെംഗളൂരു പൊലീസിനെ പോസ്റ്റിനടിയില്‍ ടാഗ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group