Home Featured രണ്ടരക്കോടിയുടെ സ്വര്‍ണാഭരണം മഴവെള്ളത്തില്‍ ഒലിച്ചുപോയി; വെള്ളപ്പാച്ചിലില്‍ വന്‍നഷ്ടം

രണ്ടരക്കോടിയുടെ സ്വര്‍ണാഭരണം മഴവെള്ളത്തില്‍ ഒലിച്ചുപോയി; വെള്ളപ്പാച്ചിലില്‍ വന്‍നഷ്ടം

by admin

ബംഗളൂരു: ഞായറാഴ്ച പെയ്ത കനത്തമഴയില്‍ ബംഗളൂരുവിലെ ജ്വല്ലറിയിലെ കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയതായി പരാതി. മല്ലേശ്വരത്ത് നിഹാന്‍ ജ്വല്ലറിയിലാണ് വെള്ളം കയറി രണ്ടര കോടിരൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയത്.

കഴിഞ്ഞദിവസം ബംഗളൂരുവില്‍ പെയ്ത കനത്തമഴയില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗളൂരുവില്‍ മാത്രം രണ്ടുപേരുടെ ജീവനാണ് മഴയെടുത്തത്. അതിനിടെയാണ് ജ്വല്ലറിക്ക് അകത്ത് മഴവെള്ളം കയറിയത്. ജ്വല്ലറിയിലെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളുമാണ് ഒലിച്ചുപോയത്.

അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാതെ വന്നതാണ് വന്‍നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ട് ഓടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കമാണ് കവര്‍ന്നത്.

വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ ആഭരണങ്ങള്‍ നഷ്ടമാകുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ജ്വല്ലറി പ്രവര്‍ത്തനം ആരംഭിച്ച്‌ ഒരുവര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് സംഭവം നടന്നത്.

ദി കേരള സ്‌റ്റോറി കണ്ട ശേഷം വഴക്കിട്ടു പിരിഞ്ഞു ; യുവാവിനെതിരെ പീഡന പരാതി നല്‍കി യുവതി

കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് ഈയടുത്ത് പുറത്തിറങ്ങിയ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതിയും വഴക്കിട്ടതെന്നും പിന്നീടാണ് യുവതി പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ഖജ്‌രാന പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ദിനേശ് വര്‍മ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

അടുപ്പമായ ശേഷം പരാതിക്കാരി ഇയാളോടൊപ്പം താമസിക്കുകയായിരുന്നു. എന്നാല്‍ യുവാവ് മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി ആരോപിച്ചു. താനും യുവാവും അടുത്തിടെ ‘ദി കേരള സ്റ്റോറി’ കാണാന്‍ പോയിരുന്നുവെന്ന് യുവതി പറഞ്ഞു. സിനിമ കണ്ടതിന് ശേഷം ഇരുവരും വഴക്കിടുകയും കാമുകന്‍ തന്നെ ആക്രമിച്ച ശേഷം ഉപേക്ഷിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മെയ് 19 ന് പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു.

12ാം ക്ലാസ് വരെ പഠിച്ച യുവാവ് തൊഴില്‍ രഹിതനാണെന്നും യുവതി ഉന്നത വിദ്യാഭ്യാസം നേടി സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയുമാണ്. നാല് വര്‍ഷം മുമ്ബ് ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്ബോഴാണ് ഇരുവരും അടുപ്പത്തിലാകുന്നത്. യുവാവിനെതിരെയുയര്‍ന്ന എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group