Home Featured കർണാടക മഴക്കെടുതി; നാലുമരണം

കർണാടക മഴക്കെടുതി; നാലുമരണം

by admin

മൈസൂരു: മാണ്ഡ്യ ജില്ലയിൽ മഴക്കെടുതിയെത്തുടർന്ന് നാലുപേർ മരിച്ചു. രണ്ടുപേർ മിന്നലേറ്റും മറ്റുള്ളവർ മരം കടപുഴകി വീണുമാണ് മരിച്ചത്. മദ്ദൂർ താലൂക്കിലെ വൈദ്യനാഥപുരനിവാസി മധു (34), ശിവപുരനിവാസി ഗൗരമ്മ (60) എന്നിവരാണ് മിന്നലേറ്റ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രി കനത്ത മഴ പെയ്യുന്നതിനിടെ മരത്തിനു കീഴിൽനിന്ന് മൊബൈൽ ഫോണിൽ സംസാരിക്കവേയാണ് മധുവിന് മിന്നലേറ്റത്.

ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുവിട്ടശേഷം തിരികെ വരികയായിരുന്നു വൈദ്യനാഥപുര പാൽ ഉത്പാദക സഹകരണ സൊസൈറ്റി സെക്രട്ടറിയായ മധു. രണ്ടുവർഷം മുമ്പ് വിവാഹിതനായ മധുവിന് ഒമ്പതുമാസം പ്രായമുള്ള കുട്ടിയുണ്ട്. വീടിനുസമീപം നിൽക്കവേയാണ് ഗൗരമ്മയ്ക്ക് മിന്നലേറ്റത്. കുഴഞ്ഞുവീണ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

,കുരാലുനിവാസി പുഷ്പ (45), കലട്ടുരുനിവാസി കൃഷ്ണ (48) എന്നിവരാണ് മരം കടപുഴകി വീണതിനെത്തുടർന്ന് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്കാണ് മരം വീണത്. ഓട്ടോ ഡ്രൈവർ ഷെരീഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരത്തിനടിയിൽപ്പെട്ട ഓട്ടോ പൂർണമായി തകർന്നു.

മഴയെത്തുടർന്ന് മദ്ദൂർ താലൂക്കിലെ വിവിധയിടങ്ങളിൽ വൈദ്യുതത്തൂണുകൾ തകർന്നുവീണു. ഇതേത്തുടർന്ന് വൈദ്യുതിവിതരണം തടസപ്പെട്ടു. മദ്ദൂർ ടൗണിലെ അംബേദ്കർ ഭവനുസമീപം മരം കടപുഴകി വീണതിനെത്തുടർന്ന് ബെംഗളൂരു-മൈസൂരു അതിവേഗപാതയുടെ സർവീസ് റോഡിൽ ഗതാഗതം തടസപ്പെട്ടു. കൂടാതെ മഴയെത്തുടർന്ന് സർവീസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. അതിവേഗപാതയിൽ ചന്നപട്ടണ, രാമനഗര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി.

2018 കുതിക്കുന്നു : ബോക്സ്‌ഓഫീസില്‍ അമ്ബത് കോടി കടന്ന് മുന്നേറുന്നു

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത മലയാളം മള്‍ട്ടി-സ്റ്റാര്‍ ചിത്രം 2018- മെയ്ന് അഞ്ചിന് തിയേറ്ററുകളില്‍ റിലീസ്‌ആയി.

മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുവുകയാണ്.2018-എവരി വണ്‍ ഈസ് എ ഹീറോ’ ആഗോള കളക്ഷനില്‍ 50 കോടി രൂപ പിന്നിട്ടു . ഇന്നത്തോട് കൂടി 20 കോടി കേരളത്തിലെ മാത്രം കളക്ഷന്‍ പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 2018-ല്‍ കേരളത്തില്‍ ഉണ്ടായതും നിരവധി പേരുടെ ജീവനെടുത്തതുമായ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ടൊവിനോ തോമസ്, നരേന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കലൈയരശന്‍, ലാല്‍, അപര്‍ണ ബാലമുരളി എന്നിവര്‍ നയിക്കുന്ന ഒരു സമ്ബൂര്‍ണ്ണ താരനിര 2018-ല്‍ ഉണ്ട്. അഖില്‍ പി ധര്‍മ്മജനോടൊപ്പം സംവിധായകന്‍ ജൂഡ് തിരക്കഥയെഴുതിയ 2018ല്‍ തന്‍വി റാം, ശിവദ, ഇന്ദ്രന്‍സ്, ഗിലു ജോസഫ്, ജാഫര്‍ ഇടുക്കി, ജനാര്‍ദനന്‍, സിദ്ദിഖ്, സുധീഷ്, അജു വര്‍ഗീസ്, ഗൗതമി നായര്‍ എന്നിവരും അഭിനയിക്കുന്നു.

വരാനിരിക്കുന്ന പ്രോജക്റ്റിന്റെ സാങ്കേതിക സംഘത്തില്‍ ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജ്ജ്, സംഗീതം ചമന്‍ ചാക്കോ, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന നോബിന്‍ പോള്‍ എന്നിവരും ഉള്‍പ്പെടുന്നു. വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിയറ്ററിനു ശേഷമുള്ള അവകാശം സോണി ലൈവ് സ്വന്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group