Home Featured ബെം​ഗളൂരുവിൽ കനത്ത മഴ തുടരുന്നു, ഇന്നും യെല്ലോ അലർട്ട്

ബെം​ഗളൂരുവിൽ കനത്ത മഴ തുടരുന്നു, ഇന്നും യെല്ലോ അലർട്ട്

by admin

ബെം​ഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ സ്കൂളുകളും അം​ഗൻവാടികളും അടച്ചു. തിങ്കളാഴ്ചയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ന​ഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ കാരണം ന​ഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഒക്ടോബർ 20 മുതൽ ഒക്ടോബർ 26 വരെ നഗരത്തിൽ മേഘാവൃതമായ ആകാശവും ഇടയ്ക്കിടെയുള്ള മഴയുമുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു. തിങ്കളാഴ്ച ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയെത്തുടർന്ന് ബംഗളൂരു ജില്ലാ കളക്ടർ നഗരത്തിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് മൂലം കർണടകയിലും ഇന്ത്യയുടെ മറ്റ് തീരപ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഒക്ടോബർ 23-ഓടെ ചുഴലിക്കാറ്റായി മാറി. കൊടുങ്കാറ്റ് ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകി.

ഉള്ളി തൊട്ടാല്‍ വില കൊണ്ട് ഇനി പൊള്ളില്ല ;1600 ടണ്‍ സവാളയുമായി ഡല്‍ഹിയിലേക്ക് ട്രെയിൻ

ഏതാനും ആഴ്ചകളായി ഉള്ളിയുടെ വില കുത്തനെ ഉയരുകയായിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി വന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ.ഉത്തർപ്രദേശിലെ ലക്‌നൗ, വാരാണസി എന്നിവിടങ്ങളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പുർ എന്നിവിടങ്ങളിലേക്കും ഉള്ളി ട്രെയിനുകള്‍ അയക്കുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു.മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് 1,600 ടണ്‍ ഉള്ളിയുമായാണ് ‘കാണ്ഡ എക്‌സ്പ്രസ്’ രാജ്യതലസ്ഥാനത്തേക്കു പുറപ്പെട്ടിരിക്കുന്നത്.

ദീപാവലി ആഘോഷത്തിന് മുന്നോടിയായി ട്രെയിൻ ഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷ . ആഘോഷരാവ് ആവുമ്ബോഴേക്കും വില കുറയും എന്നാണ് സർക്കാരിന്റെയും പ്രതീക്ഷ. ഉള്ളി നിറച്ച 42 വാഗണുകളാണ് ഡല്‍ഹിയില്‍ എത്തുക. ‘ഡല്‍ഹിയിലെ കിഷൻഗഞ്ച് റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിൻ വരുക.ഡല്‍ഹിയിലെ ചില്ലറ വിപണിയില്‍ ഉള്ളിവില കിലോയ്ക്ക് 75 രൂപയാണ്. സർക്കാർ കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ ഉള്ളി വിലയില്‍ 66.1 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും വില യഥാക്രമം 65 ശതമാനവും 42.2 ശതമാനവും ഉയർന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group