Home Featured മഴക്കെടുതിയില്‍ ദക്ഷിണേന്ത്യ; തമിഴ്നാട്ടിലും കര്‍ണാടകയിലുമായി എട്ട് മരണം

മഴക്കെടുതിയില്‍ ദക്ഷിണേന്ത്യ; തമിഴ്നാട്ടിലും കര്‍ണാടകയിലുമായി എട്ട് മരണം

by admin

ദക്ഷിണേന്ത്യയില്‍ കനത്ത മഴയില്‍ വൻ നാശനഷ്ടം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്.ചെന്നൈ, ബംഗളൂരു പോലുള്ള വൻ നഗരങ്ങള്‍ കനത്തമഴയില്‍ വലഞ്ഞു. വരും ദിവസങ്ങളിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബംഗളൂരുവില്‍ കനത്ത നാശമാണ് മഴമൂലം ഉണ്ടായത്. റോഡുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് നിരവധി റോഡുകളില്‍ കനത്ത ഗതാഗതകുരുക്കുണ്ടായി. സില്‍ക്ക് റോഡ് ജംക്ഷൻ, ഹോസൂർ റോഡ്, ബി.ടി.എം ലേഔട്ട് എന്നീ പ്രധാനപ്പെട്ട റോഡുകളിലെല്ലാം വെള്ളംകയറി.

കർണാടകയില്‍ മഴക്കെടുതിയില്‍ അഞ്ച് പേർ മരിച്ചു. ഇതില്‍ നാല് പേരും ഷോക്കേറ്റാണ് മരിച്ചത്. എൻ.എസ് പാലയയില്‍ അപ്പാർട്ട്മെന്റില്‍ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് 63കാരനും 12 വയസുള്ള പേരമകനുമാണ് മരിച്ചത്. സോഫ്റ്റ്വെയർ കമ്ബനിയുടെ മതിലിടിഞ്ഞ് വീണ് ജീവനക്കാരി മരിച്ചു.തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പടെയുള്ള നഗരങ്ങളിലും മഴ തുടരുകയാണ്. മഴക്കൊപ്പം ഇടിമിന്നലും കനത്ത കാറ്റും തമിഴ്നാട്ടില്‍ അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും വിവിധയിടങ്ങളില്‍ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.

തമിഴ്നാട്ടില്‍ മതിലിടിഞ്ഞ് വീണാണ് മൂന്ന് പേർ മരിച്ചത്. തിരുപ്പറംകുണ്ഡ്രത്തായിരുന്നു അപകടം. വലിയാംഗുലം ഗ്രാമത്തിലാണ് അപകടമുണ്ടായത്.അതേസമയം കേരളത്തില്‍ അഞ്ചുദിവസത്തിനുള്ളില്‍ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാലു ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്.ശക്തമായ കാറ്റിനും ഇടിക്കും സാധ്യതയുള്ളതിനാല്‍ വടക്കൻ കേരളത്തില്‍ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group