ബംഗളുരു : സംസ്ഥാനത്ത് ഇനി ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലായ് ഒൻപത് വരെ തീരദേശ ജില്ലകളിലും ഉൾനാടൻ ജില്ലകളിലും മഴ കനക്കും.ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബെളഗാവി, ശിവമോഗ, ഹാസൻ, കുടക്, ചിക്കമഗളൂരു എന്നീ ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചത്. ബിദർ, ധർവാഡ്, കലബുറഗി ജില്ലകളിൽ ഒരാഴ്‌ച മഞ്ഞ ജാഗ്രതയാണ്. വ്യാഴാഴ്ച ഉത്തര കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.അഞ്ചുവരെ ബെംഗളൂരുവിൻ്റെ ചില പ്രദേശങ്ങളിൽ മിതമായ മഴയ്ക്കും മൈസൂരു, ദാവഗണരെ തുമകൂരു ജില്ലകളിൽ മിതമായ മഴയ്ക്കുമാണ് സാധ്യത.
ബൈക്ക് ടാക്‌സിക്കും അനുമതി; ഊബര്‍, ഒല യാത്രയ്ക്ക് തിരക്കേറിയ സമയത്ത് ഇരട്ടി നിരക്ക് ഈടാക്കാം
രാജ്യത്തെ ബൈക്ക് ടാക്സി സേവനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. ഊബർ, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈൻ ടാക്സി ശൃംഖലകള്‍ക്ക് സ്വകാര്യ ബൈക്കുകള്‍ ടാക്സിയായി ഓടിക്കാൻ കേന്ദ്രം അനുമതി നല്‍കി.കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ മോട്ടോർ വെഹിക്കിള്‍ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബൈക്ക് ടാക്സികള്‍ക്ക് അന്തിമാനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന സർക്കാരുകള്‍ക്കായിരിക്കും.
അടുത്തിടെ നിയമവിരുദ്ധമാണെന്ന് കാണിച്ച് കർണാടകയില്‍ ബൈക്ക് ടാക്സികള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ബൈക്ക് ടാക്സികള്‍ക്ക് അനുമതി നല്‍കുന്നതിന് ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ക്ക് നിശ്ചിത തുക ഫീസായി സംസ്ഥാന സർക്കാരുകള്‍ക്ക് ഏർപ്പെടുത്താമെന്നും ഉത്തരവിലുണ്ട്.അതേസമയം അഗ്രഗേറ്റർ പ്ലാറ്റ്ഫോമുകളുടെ സേവന നിരക്കുകള്‍ സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കി. തിരക്കേറിയ സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ രണ്ടിരട്ടി വരെ ഇടാക്കാൻ ഒല, ഊബർ പോലുള്ള കാബ് അഗ്രഗേറ്റർമാർക്ക് കേന്ദ്രം അനുമതി നല്‍കി. നേരത്തെ 50 ശതമാനം മുതല്‍ 1.5 ഇരട്ടിവരെ വർധിപ്പിക്കാനാണ് അനുമതി ഉണ്ടായിരുന്നത്.
ഇത് കൂടാതെ പ്രത്യേക കാരണമില്ലാതെ യാത്ര റദ്ദാക്കിയാല്‍ 100 രൂപയില്‍ കൂടാത്ത നിരക്കിന്റെ 10 ശതമാനം ഡ്രൈവറില്‍ നിന്ന് ഈടാക്കുമെന്നും മതിയായ കാരണമില്ലാതെ യാത്ര റദ്ദാക്കുന്ന യാത്രക്കാരില്‍ നിന്നും സമാനമായ പിഴ ഈടാക്കാമെന്നും പുതിയ മോട്ടോർ വെഹിക്കിള്‍ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു. ഓരോ വാഹനങ്ങള്‍ക്കും സംസ്ഥാന സർക്കാരുകള്‍ നിശ്ചയിച്ച തുകയായിരിക്കും അടിസ്ഥാന നിരക്ക്.പുതിയ മാർഗ നിർദേശങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രാവർത്തികമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കി. പുതിയ മാനദണ്ഡങ്ങള്‍ക്ക് പുറമെ സംസ്ഥാനങ്ങള്‍ക്ക് അധിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനും സാധിക്കും.