Home Featured ബെംഗളൂരു: ചൂടുകൂടുന്നു;സംസ്ഥാനത്തെ ആറുജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ബെംഗളൂരു: ചൂടുകൂടുന്നു;സംസ്ഥാനത്തെ ആറുജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ ആറുജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. വരുന്ന മൂന്നുദിവസം താപനില കുത്തനെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കലബുറഗി, ബീദർ, റായ്ച്ചൂരു, യാദ്ഗിർ, ബെല്ലാരി, ബാഗൽകോട്ട് ജില്ലകളിലാണ് 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് താപനില ഉയരുക. കലബുറഗി, ബാഗൽകോട്ട് ജില്ലകളിലെ താപനില ബുധനാഴ്ച 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരുന്നു. ഈവർഷം ആദ്യമായാണ് സംസ്ഥാനത്ത് താപനില 40 ഡ്രിഗി സെൽഷ്യസ് പിന്നിടുന്നത്. വരുംദിവസങ്ങളിൽ ബെംഗളൂരുവിലും രണ്ടുശതമാനംവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നിലവിൽ നഗരത്തിലനുഭവപ്പെടുന്ന ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസാണ്.

അതിരാവിലെ കുടിക്കുന്നത് വെള്ളമോ പാലോ അല്ല;നല്ല ചൂട് രക്തം, വെളിപ്പെടുത്തലുമായി യുവതി

കുട്ടിക്കാലം മുതലേ തുടരുന്ന ശീലങ്ങള്‍ മുതിർന്നാലും പതിവാക്കുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ചിലർ നല്ല ശീലങ്ങള്‍ പിന്തുടരാൻ ശ്രമിക്കുമ്ബോള്‍ മറ്റുചിലർ മോശം ശീലങ്ങളും പതിവാക്കാറുണ്ട്.കുട്ടിക്കാലത്ത് കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ വളരാൻ രക്ഷിതാക്കള്‍ പശുവിന്റെയോ ആടിന്റെയോ പാല് കുടിപ്പിക്കുന്ന ശീലം വളർത്തിയെടുക്കാറുണ്ട്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ വേറിട്ട ഒരു ശീലത്തെക്കുറിച്ചാണ് ചർച്ച നടക്കുന്നത്.കാലിഫോർണിയയിലെ ലാൻകാസ്റ്റർ സ്വദേശിനിയായ മിഷേല്‍ എന്ന 29കാരി സ്ഥിരമായി കുടിക്കുന്ന പാനീയമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് യുവതി തന്റെ ശീലത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുന്നത്.

താൻ കുട്ടിക്കാലം മുതലേ സ്ഥിരമായി ഒരു ഗ്ലാസ് രക്തം കുടിക്കാറുണ്ടെന്നാണ് യുവതി പറഞ്ഞത്. താൻ എല്ലാ ദിവസവും രാവിലെ പന്നിയുടെ രക്തം കുടിക്കാറുണ്ട്. കൂടാതെ ഭക്ഷണം തയ്യാറാക്കുമ്ബോള്‍ രുചിക്കൂട്ടുന്നതിന് രക്തം കലർത്താറുണ്ട്. പുസ്തകങ്ങള്‍ വായിക്കുമ്ബോഴും ചിത്രങ്ങള്‍ വരയ്ക്കുമ്ബോഴും പന്നിയുടെ രക്തമാണ് കൂടുതല്‍ കുടിക്കാറുളളത്. നിങ്ങള്‍ക്ക് വെളളം എത്ര പ്രധാനപ്പെട്ടതാണോ അതുപോലെയാണ് എനിക്ക് രക്തം. ചിലസമയങ്ങളില്‍ കോഫി കുടിക്കുമ്ബോഴും കുറച്ച്‌ രക്തം അതില്‍ കലർത്താറുണ്ട്. ഈ ശീലത്തിന് എന്തെങ്കിലും തടസം നേരിട്ടാല്‍ ഭയങ്കര നിരാശയും ദേഷ്യവും തോന്നാറുണ്ട്. പ്രേക്ഷകർക്ക് റെഡ് വൈൻ എത്ര ഇഷ്ടമാണോ അതുപോലെയാണ് എനിക്ക് രക്തവും’- മിഷേല്‍ പറഞ്ഞു.ഇതിനകം യുവതിയുടെ ശീലത്തെക്കുറിച്ച്‌ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group