Home പ്രധാന വാർത്തകൾ ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി ബെംഗളൂരുവില്‍ അന്തരിച്ചു

ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി ബെംഗളൂരുവില്‍ അന്തരിച്ചു

by admin

ബെംഗളൂരു: കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് പുത്തൻപുരയില്‍ യൂനുസ് മഹ്മൂദ് പി പി (50) ബെംഗളൂരുവില്‍ അന്തരിച്ചു.തലശ്ശേരി റസ്റ്റോറൻ്റ് പാട്ണറാണ്. പത്ത് വർഷത്തോളമായി ഇലക്‌ട്രോണിക് സിറ്റിയില്‍ താമസിച്ചു വരികയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങള്‍ സെന്ററില്‍ അന്ത്യകർമ്മങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി.പിതാവ് പരേതനായ മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: ജസ്ന. മക്കള്‍ ഫർദീൻ, രഹാൻ, സഹല. ഖബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.

You may also like

error: Content is protected !!
Join Our WhatsApp Group