പലരേയും അലട്ടുന്ന പ്രധാന ശാരീരികബുദ്ധിമുട്ടുകളിലൊന്നാണ് അസിഡിറ്റി. അടിക്കടി അനുഭവപ്പെടുന്നുവരും എപ്പോഴും ഈ പ്രശ്‌നമുള്ളവരും ഭക്ഷണം കഴിയ്ക്കുമ്ബോള്‍ ഈ പ്രശ്‌നം ഉണ്ടാകുന്നവരുണ്ട്.
കുടലിലെ ആരോഗ്യ പ്രശ്‌നങ്ങളും അമിതമായി എണ്ണചേര്‍ത്തതും സ്‌പൈസിയായതുമാ ഭക്ഷണവും മൂലവും അസിഡിറ്റിക്ക് കാരണമാകാം. ഇതിന് പരിഹാരമായി ചില പൊടിക്കൈകള്‍ ഇതാ
ഭക്ഷണശേഷം പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതിലെ ഫൈറ്റോ ഇസ്ട്രജനുകള്‍ ദഹനപക്രിയ എളുപ്പത്തിലാക്കുന്നു.
ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പിഎച്ച് അളവ് മാറി ആല്‍ക്കലൈന്‍ ആകുന്നതോടെ അസിഡിറ്റിയും കുറയുന്നു.
ഒരു ഗ്ലാസ് തണുത്ത പാല്‍ കുടിക്കുമ്ബോള്‍ കുടല്‍ ശാന്തമാകുന്നു. കൂടാതെ തൈര് ആരോഗ്യമുള്ള ബാക്ടീരിയകളെ വളര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. കരിപ്പട്ടിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്നു.