Home covid19 ബെംഗളുരു: കോവിഡ്; ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കി ആരോഗ്യവകുപ്പ്

ബെംഗളുരു: കോവിഡ്; ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കി ആരോഗ്യവകുപ്പ്

ബെംഗളുരു: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബുസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ 10 ദിവസത്തിനിടെ 97,036 പേർക്കാണു ബൂസ്റ്റർ ഡോസ് വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ ബുസ്റ്റർ ഡോസ് വിതരണം നടത്തുമെന്ന് ബിബിഎംപി സ്പെഷൽ കമ്മിഷണർ ഡോ.കെ.വി.ത്രിലോക് ചന്ദ്ര പറഞ്ഞു.

വെള്ളിയാഴ്ച മാത്രം 14,300 പേർ വാക്സീൻ സ്വീകരിച്ചു. ബിബിഎംപി പരിധിയിൽ പ്രതിദിനം 5000 പേരുടെ സവ സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരപരിധി യിൽ 38 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാം; രക്ഷിതാക്കള്‍ക്കായി ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്ലിക്കേഷൻ

സ്‌കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിനായി മോട്ടര്‍ വാഹന വകുപ്പിന്റെ ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്ലിക്കേഷൻ. ഈ ആപ്പിലൂടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ബസിന്റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും.അടിയന്തര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനും സൗകര്യമുണ്ട്.

കേരള മോട്ടര്‍ വാഹന വകുപ്പിന്റെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഉള്ളതാണ് ആപ്പ്. സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.ആപ്പ് ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണം. ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് 18005997099 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

You may also like

error: Content is protected !!
Join Our WhatsApp Group