റായ്ച്ചൂർ ജില്ലയില്‍ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനെ ജോലി സമയത്ത് സ്‌കൂള്‍ പരിസരത്ത് മദ്യപിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തു.മാസ്‌കി താലൂക്കിലെ ഗൊണാല്‍ ക്യാമ്ബിലുള്ള അംബാദേവിനഗർ ഗവ. എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റർ കെ.വി നിങ്കപ്പക്കെതിരെയാണ് നടപടി. വ്യാഴാഴ്ചയാണ് സ്‌കൂളിലെ ഉച്ചഭക്ഷണ മുറിക്ക് പുറത്ത് വരാന്തയില്‍ മദ്യപിച്ച് ഉറങ്ങിയത്.രംഗം ഒപ്പിയവർ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ വെള്ളിയാഴ്ച ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു.
നിങ്കപ്പ ദിവസവും മദ്യപിച്ചാണ് സ്‌കൂളില്‍ വരാറെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും അധ്യാപന ചുമതലകള്‍ അവഗണിക്കുന്നുവെന്നും ആരോപിച്ച് രക്ഷിതാക്കള്‍ ആവർത്തിച്ച് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. വിഷയം ഗൗരവമായി എടുത്ത് സിന്ദനൂരിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ), ക്ലസ്റ്റർ റിസോഴ്സ് പേഴ്സണ്‍ (സിആർപി), ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ (ബിആർപി), വിദ്യാഭ്യാസ കോർഡിനേറ്റർമാർ എന്നിവരില്‍ നിന്ന് റിപ്പോർട്ട് നേടി.
എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്; വിവാഹത്തിനുമുമ്ബ് എച്ച്.ഐ.വി പരിശോധന നിര്‍ബന്ധമാക്കാനൊരുങ്ങി മേഘാലയ സര്‍ക്കാര്‍
വിവാഹത്തിനുമുമ്ബ് എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കാനൊരുങ്ങി മേഘാലയ. എയിഡ്സ് പരിശോധനയ്ക്കായി മേഘാലയ സർക്കാർ നിയമനിർമാണത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.സംസ്ഥാനത്ത് എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ വലിയ വർധനവുണ്ടായതോടെയാണ് സർക്കാർ നടപടിക്കൊരുങ്ങുന്നത്.രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഭയപ്പെടുത്തുന്നതാണെന്ന് മേഘാലയ ആരോഗ്യ മന്ത്രി അംപരീൻ ലിങ്‌ഡോ പറഞ്ഞു.
ഉപമുഖ്യമന്ത്രി പ്രെസ്റ്റോണ്‍ ടിൻസോങ്ങിന്റെയും ഈസ്റ്റ് ഖാസി ഹില്‍സില്‍ നിന്നുള്ള എട്ട് നിയമസഭാംഗങ്ങളുടെയും അധ്യക്ഷതയില്‍ വിഷയം ചർച്ച ചെയ്ത ശേഷം സംസാരിക്കവെയാണ് ആരോഗ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. രോഗബാധിതരെ ചികിത്സാ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കണമെന്നും ശരിയായി ചികിത്സിച്ചാല്‍ എയ്ഡ്‌സ് നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.ഈസ്റ്റ് ഖാസി ഹില്‍സില്‍ മാത്രം എച്ച്.ഐ.വി/ എയ്ഡ്സ് കേസുകള്‍ ഇരട്ടിയായി (3,432) ആയി ഉയർന്നിട്ടുണ്ടെന്നും എന്നാല്‍ 1,581 രോഗികള്‍ മാത്രമാണ് ചികിത്സ തേടിയത്.
ഈ സാഹചര്യത്തില്‍ വിവാഹത്തിന് മുമ്ബ് എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഗോവയില്‍ അത് ചെയ്യാൻ കഴിയുമെങ്കില്‍ മേഘാലയക്ക് എന്തുകൊണ്ട് കഴിയില്ല എന്നും അവർ ചോദിച്ചു.എയ്ഡ്സ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് ആറാം സ്ഥാനത്താണ് മേഘാലയ. നിലവില്‍ ഗോവയില്‍ എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.