Home പ്രധാന വാർത്തകൾ ഭാര്യയെ കൊലപ്പെടുത്തി കുഴല്‍ക്കിണറില്‍ തള്ളി കോണ്‍ക്രീറ്റ് ചെയ്തു, കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കി

ഭാര്യയെ കൊലപ്പെടുത്തി കുഴല്‍ക്കിണറില്‍ തള്ളി കോണ്‍ക്രീറ്റ് ചെയ്തു, കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കി

by admin

ബെംഗളൂരു: കര്‍ണാടകയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കുഴല്‍ക്കിണറില്‍ മൂടി.28കാരിയായ ഭാരതിയാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അലഗാട്ട സ്വദേശി വിജയിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.ചിക്കമംഗളൂരു ജില്ലയിലെ അലഗാട്ട സ്വദേശിയായ വിജയ് ഒന്നരമാസം മുന്‍പാണ് ഭാര്യയെ കാണിനില്ലെന്ന് പറഞ്ഞ് കാടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അതിക്രൂര കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.വിജയും ഭാര്യയും തമ്മില്‍ വിശ്വാസത്തിന്റെ പേരില്‍ പതിവായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അത്തരമൊരു തര്‍ക്കത്തിനിടെ കൈയ്യാങ്കളിയിലേക്ക് എത്തുകയും ഭാര്യയെ വിജയ് കൊലപ്പെടുത്തുകയുമായിരുന്നു.സ്വന്തം പാടത്തെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറിലിട്ട ശേഷം കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയുമായിരുന്നു.വിജയിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.പിടിക്കപ്പെടാതിരിക്കാനായി ഇദ്ദേഹം മൃഗബലികള്‍ ഉള്‍പ്പടെ നടത്തുകയും ചെയ്തു. കൊലപാതകവിവരം അറിഞ്ഞിട്ടും മാതാപിതാക്കള്‍ മറച്ചുവച്ചതായും പൊലീസ് പറയുന്നു

You may also like

error: Content is protected !!
Join Our WhatsApp Group