സ്വകാര്യ കമ്ബനികള്‍ മുലപ്പാല്‍ വിപണിയില്‍ ഇറക്കുന്നത് തടയാൻ നിർദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയില്‍ സംസ്ഥാന-കേന്ദ്ര സർക്കാറുകള്‍ക്ക് കർണാടക ഹൈകോടതി നോട്ടീസയച്ചു.ബംഗളൂരു സ്വദേശി മുന്നേ ഗൗഡയുടെ പൊതു താല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റെ വിധി.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ഇത്തരം കമ്ബനികളില്‍ ചിലതിന്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ കമ്ബനികളില്‍ ഒന്ന് സമർപ്പിച്ച ഹരജി ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഉണ്ടെന്നും കർണാടക സർക്കാർ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കൂടി നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.
ആകാശത്ത് ആടിയുലഞ്ഞ് ഹെലികോപ്റ്റര്‍, പരിശോധിച്ചപ്പോള്‍ ഞെട്ടി; കോക്പിറ്റില്‍ അര്‍ധനഗ്നരായി ബ്രിട്ടീഷ് സൈനികർ
അസ്വാഭാവികമായ രീതിയില്‍ ആകാശത്ത് ആടിയുലഞ്ഞ് ഹെലികോപ്റ്റർ. പതിവ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരീക്ഷണ പറക്കലിന് പോയ ഹെലികോപ്റ്ററാണ് ആകാശത്ത് ആടിയുലഞ്ഞത്.തുടർന്ന് പരിഭ്രാന്തരായ ക്രൂ അംഗങ്ങള്‍ തിരികെ എത്തിയ ഹെലികോപ്റ്ററിന്റെ കോക്പിറ്റ് തുറന്ന് പരിശോധിച്ചു. കോക്പിറ്റില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട സൈനികരെയാണ് കണ്ടത്. മദ്യപിച്ച് ലക്കുകെട്ട ഇരുവരെയും അർധനഗ്നരായാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടിന്റെ അതിർത്തി പ്രദേശമായ നോർത്തംബർലാൻഡിലാണ് സംഭവം.
8.5 മില്യണ്‍ യൂറോ വിലയുള്ളതും 30 എംഎം പീരങ്കിയും ഹെല്‍ഫയർ മിസൈലുകളുമുള്ള സായുധ ഹെലികോപ്റ്ററിലായിരുന്നു സംഭവം. അപ്പാഷെ ഹെലികോപ്റ്ററിലാണ് പരീക്ഷണ പറക്കലിനിടെ സൈനികർ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത്. ഹെലികോപ്റ്ററില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ പോലും ക്രൂ അംഗങ്ങള്‍ കേട്ടു. അസാധാരണ സംഭവത്തിന് കാരണമായത് എന്താണെന്ന് പരിശോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ട് സൈനികരെ അർദ്ധനഗ്നരായി ഹെലികോപ്റ്ററിൻ്റെ പിൻ കോക്പിറ്റില്‍ മദ്യപിച്ച് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. രണ്ട് സൈനികരോടും ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങി വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതായി മിലിട്ടറി ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിലുണ്ട്.
പിടികൂടിയ ഹെലികോപ്റ്റർ ആർമി എയർ കോർപ്സിൻ്റെ 653 സ്ക്വാഡ്രണിൻ്റേതാണെങ്കിലും ഇതിലുണ്ടായിരുന്ന സൈനികർ മറ്റൊരു സൈനിക വിഭാഗത്തിൻ്റെ ഭാഗമായിരുന്നു. അവരുടെ മാതൃ യൂണിറ്റും 653 സ്ക്വാഡ്രണിൻ്റെ ചെയിൻ ഓഫ് കമാൻഡും സ്ഥലത്ത് എത്തുന്നതുവരെ അവരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മിലിട്ടറി ഏവിയേഷൻ അതോറിറ്റി റിപ്പോർട്ടില്‍ പറയുന്നു. സംഭവം നടന്നത് 2016-ല്‍ നോർത്തംബർലാൻഡിലെ ഒട്ടർബേണിലാണ്. എന്നാല്‍, ചില സാങ്കേതിക തകരാറുകള്‍ കാരണം ഈ വിവരം അടുത്തിടെ പരസ്യമാകുകയായിരുന്നു.