
ബെംഗളൂരു :കെആർ മാർക്കറ്റിൽ അനധികൃതമായി കടകൾ കയ്യടക്കി വച്ചിരിക്കുന്നവരെ 3 മാസത്തിനകം ഒഴിപ്പിക്കണമെന്നു ബിബിഎംപിയോടു ഹൈക്കോടതി. ലൈസൻസ് കാലാവധി കഴിഞ്ഞും കടകൾ ഒഴിയാത്തവർക്കെ തിരെയും നടപ്പാതകളും വഴിയോരങ്ങളും കയ്യേറിയവർക്കെതിരെ യും നടപടി സ്വീകരിക്കണം.
മാർക്കറ്റിൽ കടകൾ അനുവദിക്കുന്നതിലും മറ്റും ക്രമക്കേടുകൾ നടക്കുന്നു എന്നാരോപിച്ചു സമർപ്പിച്ച ഹർജികൾ പരിഗണിക്കുക യായിരുന്നു കോടതി.
ക്രമക്കേടുകൾ സമയബന്ധിതമായി പരിഹരിക്കുമെന്നു ബിബിഎംപി ഉറപ്പു നൽകിയതോടെയാണ് 3 മാസം സമയപരിധി നിശ്ച യിച്ചത്.
