ബംഗളൂരു: തിങ്കളാഴ്ച രാജ്യത്ത് നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം കർണാടകയില്‍ രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസ് ഹാസനില്‍. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറായ സാഗർ എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അപകടത്തില്‍ ഒരാള്‍ മരിച്ചു. ഹാസൻ സിറ്റിക്കും ഹാലെബീഡിനും ഇടയില്‍ സീഗെ ഗേറ്റിലാണ് കാർ അപകടത്തില്‍പെട്ടത്. എയർബാഗ് പ്രവർത്തിച്ചതിനാല്‍ പരിക്കില്‍നിന്ന് രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന സാഗറിന്റെ ഭാര്യാമാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാരതീയ ന്യായ സംഹിതയിലെ 106, 281 വകുപ്പുകള്‍ പ്രകാരമാണ് സാഗറിനെതിരെ കേസ്.