Home Featured തുറസായ സ്ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ

തുറസായ സ്ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ

by admin

ഛാണ്ഡിഗ്രാഹ്:ഗുഡ്ഗാവിലെ തുറസായ സ്ഥലങ്ങളിൽ ജുമുഅ നമസ്‌കാരം അനുവദിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. 2018ൽ ഹിന്ദുത്വ ശക്തികൾ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് ചില പ്രത്യേക സ്ഥലങ്ങളിൽ നമസ്‌കരിക്കാൻ അനുമതി നൽകിയിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പുതിയ നിലപാട്. തുറസായ സ്ഥലങ്ങളിൽ നമസ്‌കരിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകൾ അടുത്തിടെ വീണ്ടും രംഗത്ത് വന്നിരുന്നു. ഇവർ നമസ്‌കാരം തടസ്സപ്പെടുത്തുകയും സ്ഥലം വൃത്തികേടാക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഗുഡ്ഗാവ് ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചർച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങൾ കവർന്നെടുക്കാത്ത ഒരു സൗഹാർദപരമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്ഥലങ്ങളിലോ പ്രാർത്ഥന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group