Home Featured കാട്ടാന ആക്രമണത്തിന് പരിഹാരം വേണം;വയനാട്ടില്‍ ഹര്‍ത്താല്‍

കാട്ടാന ആക്രമണത്തിന് പരിഹാരം വേണം;വയനാട്ടില്‍ ഹര്‍ത്താല്‍

by admin

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താല്‍ തുടങ്ങി.

വയനാട്ടില്‍ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെയാണ് വയനാട് ജില്ലയില്‍ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍.

കാട്ടാന ആക്രമണത്തില്‍ 17 ദിവത്തിനിടയില്‍ മൂന്നു പേർ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് ഹർത്താല്‍ പ്രഖ്യാപിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) ഇന്നലെ മരിച്ചിരുന്നു. രാവിലെ 9.30ന് ചെറിയമല ജങ്ഷനില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. അതിനിടെ, ഒരാഴ്ചയായിട്ടും മാനന്തവാടി പടമലയില്‍ ആളെക്കൊന്ന ആന ബേലൂർ മഖ്ന വനംവകുപ്പ് സംഘത്തിന് പിടികൊടുത്തിട്ടില്ല.

ഹര്‍ത്താല്‍: വയനാട് ചുരത്തിന് മുകളില്‍ ലക്കിടിയില്‍ വാഹനങ്ങള്‍ തടയുന്നു

വൈത്തിരി: കാട്ടാന ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ പ്രഖ്യാപിച്ച ഹർത്താലിന്‍റെ ഭാഗമായി ചുരത്തിന് മുകളില്‍ വാഹനങ്ങള്‍ തടയുന്നു. യു.ഡി.എഫ് പ്രവർത്തകരാണ് ചുരത്തിന് മുകളില്‍ ലക്കിടിയില്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ തടയുന്നത്. ഇതേത്തുടർന്ന് ചുരത്തില്‍ വലിയ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.

ചുരം കയറി വരുന്ന വാഹനങ്ങളെ പ്രതിഷേധക്കാർ കടത്തിവിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തടഞ്ഞെങ്കിലും പിന്നീട് കടത്തിവിടുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി.

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹർത്താല്‍ ആഹ്വാനം ചെയ്തത്.

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) ഇന്നലെ മരിച്ചിരുന്നു. രാവിലെ 9.30ന് ചെറിയമല ജങ്ഷനില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. അതിനിടെ, ഒരാഴ്ചയായിട്ടും മാനന്തവാടി പടമലയില്‍ ആളെക്കൊന്ന ആന ബേലൂർ മഖ്ന വനംവകുപ്പ് സംഘത്തിന് പിടികൊടുത്തിട്ടില്ല. കാട്ടാന ആക്രമണത്തില്‍ 17 ദിവത്തിനിടയില്‍ മൂന്നു പേരാണ് വയനാട്ടില്‍ കൊല്ലപ്പെട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group